Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇരുഹറമുകളിൽ റമദാൻ...

ഇരുഹറമുകളിൽ റമദാൻ രാവുകളിലെ പ്രാർഥനകൾക്ക്​ നേതൃത്വം നൽകാൻ പണ്ഡിതനിര

text_fields
bookmark_border
ഇരുഹറമുകളിൽ റമദാൻ രാവുകളിലെ പ്രാർഥനകൾക്ക്​ നേതൃത്വം നൽകാൻ പണ്ഡിതനിര
cancel

മക്ക: വിശുദ്ധ റമദാനില്‍ മക്കയിലും മദീനയിലേയും രാത്രി നമസ്കാരങ്ങള്‍ക്കും പ്രാർഥനകള്‍ക്കും ഇത്തവണ നേതൃത്വം ന ല്‍കുന്നത് സൗദിയിലെ പണ്ഡിതരും പ്രമുഖ ഖുര്‍ആന്‍ഖാരിഉകളും. ഖുര്‍ആന്‍ പാരായണത്തിലൂടെ ഇവര്‍ വിശ്വാസികളുടെ മനം കവരുന്നു. വിശുദ്ധ ഭൂമിയെ ഭക്തി സാന്ദ്രമാക്കി നടത്തുന്ന നമസ്കാരങ്ങളും പ്രാർഥനകളും വ്രതത്തി​​​െൻറ മുപ്പതു രാവുകള്‍നീളും. ഹറം കാര്യാലയ മേധാവിയും മക്ക ഇമാമുമായ ഡോ. അബ്​ദുറഹ്​മാന്‍ അല്‍ സുദൈസ് ആണ് മസ്ജിദുല്‍ ഹറാമിലെ പ്രധാന ഇമാം. മസ്ജിദുല്‍ ഹറമിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാം ആയിരുന്നു അദ്ദേഹം. 22 വയസ് പ്രായമുള്ളപ്പോള്‍ ഹറമില്‍ നമസ്ക്കാരത്തിന് നേതൃത്വം നല്‍കാന്‍ തുടങ്ങി. ഇസ്​ലാമിക കര്‍മശാസ്ത്രത്തില്‍ ഉമ്മുല്‍ ഖുറ യൂണിവേഴ്സിറ്റിയില്‍ നിന്ന്​ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹത്തി​​​െൻറ പാരായണം സ്വരഭംഗി കൊണ്ടും ഗാംഭീര്യം കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു.

മക്കയില്‍ ഉമ്മുല്‍ ഖുറാ യുണിവേഴ്സിറ്റിയില്‍ കര്‍മ ശാസ്ത്ര വിഭാഗം കോളജ് ഡീന്‍ ഡോ. സൗദ്‌ ശുറൈം, ഡോ. ഖാലിദ് അല്‍ ഗാമിദി, ഡോ. മാഹിര്‍ അല്‍ മുഅയ്കിലി, ഡോ. അബ്​ദുല്ല അല്‍ ജുഹനി, ഡോ. ബന്തര്‍ ബലീല, ഡോ. യാസിര്‍ അല്‍ദോസരി എന്നിവരും പ്രാർഥനകൾക്ക്​ നേതൃത്വം നൽകും. 37 വയസ്സുള്ള ഡോ. യാസിര്‍ അല്‍ദോസരി ഏറ്റവും പ്രായം കുറഞ്ഞ ഇമാം കൂടിയാണ്. മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ. അഹമദ്ഹുദൈഫിയുടെ നേതൃത്വത്തിലാണ് രാത്രി നമസ്ക്കാരങ്ങള്‍. ഹറം കാര്യ വകുപ്പ് ചുമതലയുള്ള അദ്ദേഹത്തി​​​െൻറ ഖുര്‍ആന്‍ പാരായണം ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. ഖുർആന്‍ പാരായണ ശാസ്ത്രത്തിലും ഇസ്​ലാമിക കര്‍മ ശാസ്ത്രത്തിലും ഡോക്ടറേറ്റ്​ നേടിയിട്ടുണ്ട്. മറ്റൊരു ഇമാം സ്വലാഹ് അല്‍ ബുദൈര്‍ മദീന ഹൈക്കോടതി ജഡ്ജി കൂടിയാണ്. ഡോ. അബ്​ദുല്‍ മുഹ്സിന്‍ അല്‍ ഖാസിം, അഹ്​മദ് ബിന്‍ താലിബ്, ഡോ.അബ്​ദുല്ല അല്‍ ബുഈജാന്‍, ഡോ. ഖാലിദ് മുഹന്ന എന്നിവരും മദീന മസ്ജിദു നബവിയില്‍ റമദാന്‍ രാത്രികളില്‍ പ്രാർഥനകൾക്കും നമസ്​കാരങ്ങൾക്കും നേതൃത്വം നല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiramadansaudi news
News Summary - ramadan-saudi-saudi news
Next Story