റമദാൻ തിരക്ക്; മക്ക നഗരത്തിനുള്ളിൽ ആറ് പാർക്കിങ് സ്ഥലങ്ങൾ
text_fieldsമക്ക: റമദാനിൽ തീർഥാടകരുടെയും സന്ദർശകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ബസുകളിൽ അവരെ ഹറമിലേക്ക് എത്തിക്കുന്നതിനുമായി ആറ് പാർക്കിങ് സ്ഥലങ്ങൾ നിശ്ചയിച്ചതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് തീർഥാടകരുടെ സഞ്ചാരം എളുപ്പമാക്കാനും ഉംറ കർമങ്ങൾ അനായാസം നിർവഹിക്കാനുമാണിത്. ജംറാത്ത് പാർക്കിങ്, ദഖം അൽവബർ പാർക്കിങ്, അമീർ മുത്ഇബ് പാർക്കിങ്, കുദായ് പാർക്കിങ്, അൽസാഹിർ പാർക്കിങ്, റുസൈഫ പാർക്കിങ് എന്നിവയാണ് നിശ്ചിത സ്ഥലങ്ങൾ.
കൂടാതെ ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക ട്രാഫിക് അക്കൗണ്ട് തീർഥാടകർക്കും സന്ദർശകർക്കും ഉചിതമായ സ്റ്റോപ്പുകളും റോഡുകളും തെരഞ്ഞെടുക്കുന്നത് എളുപ്പമാക്കുന്നതിന് ഇന്ററാക്ടീവ് മാപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തീർഥാടകരെയും ആരാധകരെയും കൊണ്ടുപോകുന്ന വാഹനങ്ങളെ നിയുക്ത പാർക്കിങ് സ്ഥലങ്ങളിലേക്ക് നയിക്കുന്നതിന് നിരവധി നിയന്ത്രണ ചെക്ക് പോയന്റുകൾ സ്ഥാപിച്ചതായും ട്രാഫിക് വകുപ്പ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.