ഇഫ്താർ കൂടാരങ്ങളും സംഗമങ്ങളുമില്ലാത്ത റമദാൻ
text_fieldsദമ്മാം: ഗൾഫിൽ നീണ്ടകാലത്തെ പ്രവാസം തുടരുന്നവർക്ക് പോലും പരിചിതമല്ലാത്ത അനുഭവ ങ്ങളുമായാണ് ഇത്തവണത്തെ വ്രതമാസത്തിന് തുടക്കമാകുന്നത്. ഗൾഫ് നാടുകളിലെ റമദാ ൻ ദിനങ്ങൾ ഭക്തി നിർഭരവും ആഘോഷ ഭരിതവുമാണ്. പകലിരവുകൾ വ്യത്യാസമില്ലാതെ സജീവ മാകുന്ന തെരുവുകളും കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം റമദാനെ സജീവമാ ക്കാറുണ്ട്. എല്ലാ പ്രതിസന്ധികൾക്കുമപ്പുറത്ത് സമാനതകളില്ലാത്ത കാരുണ്യത്തിേൻറയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും ദിനങ്ങൾ കൂടിയാണ് റമദാൻ കാലം. എന്നാൽ ഇത്തവണ ഈ പതിവ് രീതികളെല്ലാം മാറുകയാണ്. അതോടൊപ്പം കുടുംബമില്ലാതെ ജീവിക്കുന്നവർക്ക് ഏറെ ആശ്വാസം പകർന്നിരുന്ന ഇഫ്താർ സംഗമങ്ങളും റമദാൻ കൂടാരങ്ങളും ഇത്തവണയില്ല.
റമദാൻ ആഗതമാകുന്നു എന്ന് വിളംബരം ചെയ്തിരുന്നതുപോലും മുമ്പ് രാജ്യത്തിെൻറ പല ഭാഗങ്ങളിലായി വളരെ നേരത്തെകൂട്ടി തന്നെ ഉയരുന്ന റമദാൻ ടെൻറുകളാണ്. വിവിധ രാജ്യക്കാർക്ക് അവരുടെ ഇഷ്ട ഭക്ഷണങ്ങൾ ഒരുക്കിയാണ് ടെൻറുകളിൽ വിളമ്പിയിരുന്നത്. ജീവിത സംസ്കരണത്തിന് ഉതകുന്ന നിരവധി നന്മ പാഠങ്ങളും ഇവിടങ്ങളിൽ പകരപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ സാധാരണക്കാരായ പ്രവാസികൾക്കിടയിൽ പോലും വലിയ ശൂന്യത സൃഷ്ടിക്കുകയാണ് ഈ ടെൻറുകളുടെ അസാന്നിധ്യം. ഇസ്ലാമിക് സെൻററുകളുടെ സഹായത്തോടെയാണ് ടെൻറുകളിൽ ഇഫ്താറുകൾ സംഘടിപ്പിച്ചിരുന്നത്. ഓരോ ടെൻറുകളിലും നൂറുകണക്കിനാളുകളാണ് ദിനവും ഭക്ഷണം കഴിക്കാൻ എത്തിയിരുന്നത്. പലരും നോമ്പുതുറക്കുകയും അധികം വരുന്ന ഭക്ഷണങ്ങൾ രാത്രി അത്താഴത്തിനായി കൊണ്ടുപോവുകയും ചെയ്തിരുന്നത് ഏറെ സംതൃപ്തമായ അനുഭവമായിരുന്നെന്ന് അൽഖോബാർ ജാലിയാത്തിലെ അജ്മൽ മദനി പറഞ്ഞു.
എന്നാൽ ഇത്തവണ അത്തരം ഭക്ഷണ വിരുന്നുകളൊന്നും ഒരുക്കേണ്ടെന്ന് തങ്ങൾക്ക് നിർദേശം കിട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്തെ ചാരിറ്റി സൊസൈറ്റികൾ വഴി കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നുണ്ട്. അവരുടെ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയച്ചാൽ തിരികെ ബന്ധപ്പെടുകയും കുടുംബത്തിലെ അംഗ സംഖ്യയനുസരിച്ച് 500 റിയാൽ വരെ വിലയുള്ള പർച്ചേസ് കൂപ്പണുകൾ നൽകുന്നുണ്ട്. പാണ്ട, ഒതൈം പോലുള്ള ഹൈപർമാർക്കറ്റുകളിൽ നിന്ന് കൂപണുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ടെൻറുകൾ ഇല്ലാതാകുന്നതിലൂടെ പ്രയാസമനുഭവിക്കുന്ന വിവിധ രാജ്യക്കാരായ ആളുകൾക്ക് അൽഅഹ്സ ഇസ്ലാമിക് സെൻററിെൻറ നേതൃത്വത്തിൽ 500ലധികം ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തതായി നാസർ മദനി പറഞ്ഞു. ഓരോ ദേശക്കാർക്കും അവരുടെ ഇഷ്ട വിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ അനുഭവങ്ങളും ജീവിത ചിന്തകളുമാണ് റമദാൻ പകർന്ന് നൽകുന്നത്. പള്ളികളിൽ പോയി തന്നെ നമസ്കരിക്കണമെന്ന് നിഷ്കർഷിച്ച മതം തന്നെയാണ് പള്ളികളിൽ നിന്ന് അകന്ന് നിൽക്കാനും ഉപദേശിക്കുന്നത്. മതം മനുഷ്യന് വേണ്ടിയുള്ളതാെണന്നതിെൻറ തെളിവ് കൂടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. കർഫ്യൂ സമയത്തെ ഇളവ് സമയം അഞ്ച് മണിവരെയാക്കി പുതുക്കി നിശ്ചയിച്ചത് ആളുകൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.