ശാന്തിയും ആത്മനിർവൃതിയും പകർന്ന് റമദാനെത്തി
text_fieldsയാംബു: കോവിഡ് ഭീതിയുടെ അസ്വസ്ഥതകൾക്കിടയിലും മനസ്സിന് ശാന്തിയും സായൂജ്യവും പ കർന്ന് റമദാനെത്തി. സാമൂഹിക സമ്പർക്കം രോഗ വ്യാപനത്തിന് കാരണമാവുമെന്ന കാരണത്താ ൽ നേരത്തേതന്നെ പള്ളികളിലെ സംഘടിത നമസ്കാരത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. റമ ദാൻ നാളുകളിൽ കൂടുതൽ സജീവമാകുന്ന പള്ളികൾ ഈ വർഷം അടച്ചിടുന്നത് വിശ്വാസി സമൂഹത ്തിന് വേദനയുളവാക്കുന്നതാണ്. എല്ലാവരും വീടുകളിൽതന്നെ നിർബന്ധ നമസ്കാരങ്ങളും തറാവീഹുമെല്ലാം നിർവഹിക്കുകയാണ്. പള്ളികളിൽ പോയി ഭജനയിരുന്നും ഖുർആൻ പാരായണം നടത്തിയും ഭക്തിയിൽ മുഴുകിയിരുന്നവർ ഇപ്പോൾ താമസസ്ഥലങ്ങളിൽ ഇത്തിരിവട്ടങ്ങളിലിരുന്നു ദൈവസാമീപ്യം തേടുകയാണ്. ചരിത്രത്തിൽ അപൂർവമായ അനുഭവങ്ങളിലൂടെയാണ് ഇൗ അനുഗ്രഹീത മാസം കടന്നുപോകുന്നത്. വീടുകളിലാണ് ഇത്തവണ നോമ്പ് ജീവിതമെങ്കിലും ഇരവുപകലുകൾ പ്രാർഥനയിലും ഗൃഹവൃത്തിയിലും മുഴുകി അവിടെതന്നെ ചെലവഴിക്കുകയാണെങ്കിലും ഒരുക്കങ്ങൾ ആരും കുറച്ചില്ല.
ദിവസങ്ങൾക്കുമുേമ്പ മുന്നൊരുക്കങ്ങൾ തുടങ്ങി. ആവശ്യമായ സാധനങ്ങളെല്ലാം ദിവസങ്ങൾക്കു മുമ്പുതന്നെ വാങ്ങിക്കൂട്ടി. സൗദി പൗരന്മാർ ആഴ്ചകൾക്ക് മുമ്പുതന്നെ റമദാൻ ഒരുക്കങ്ങൾ തുടങ്ങി. ഗ്രാമീണരായ അറബികൾ പരമ്പരാഗത രീതിയിൽ റമദാനെ വരവേൽക്കാനാണ് ഇഷ്ടപ്പെടുന്നത്. പഴമകൾ കാത്തുസൂക്ഷിക്കാനും റമദാൻ സമ്പ്രദായങ്ങൾ പിൻപറ്റാനും അവർ ശ്രദ്ധിക്കുന്നു. വീടുകളും പരിസരങ്ങളും വൃത്തിയാക്കിയും പഴയ സാധനങ്ങൾ മാറ്റിയും വീട്ടുസാധനങ്ങൾ ക്രമീകരിച്ചും ഫാനൂസ് (ശരറാന്തൽ) വിളക്കുകൾ തെളിച്ചും റമദാനെ വരവേൽക്കുകയായിരുന്നു. ആവശ്യമായ വിഭവങ്ങൾ മുൻകൂട്ടി വാങ്ങിവെക്കാൻ അവർ ജാഗ്രത കാണിച്ചു. കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന കർഫ്യൂ നടപടികളോട് പൂർണമായും സഹകരിച്ചായിരുന്നു എല്ലാവരും വ്രതകാല ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. വാണിജ്യ സ്ഥാപനങ്ങൾ റമദാനെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തിയത്. ഹൈപ്പർമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും റമദാൻ ഓഫറുകൾ നൽകുന്നുണ്ട്.
റമദാനിൽ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂടാതിരിക്കാനുള്ള എല്ലാവിധ നടപടികളും ബന്ധപ്പെട്ടവർ എടുത്തിട്ടുണ്ട്. മനസ്സും ശരീരവും ആത്മ സംസ്കരണം ചെയ്തെടുക്കാൻ ആണ്ടിലൊരിക്കൽ എത്തുന്ന പുണ്യമാസത്തിെൻറ മഹത്ത്വങ്ങൾ പരിപൂർണമായി ഉൾക്കൊള്ളാൻ മുസ്ലിം ലോകം ഇതിനകം തയാറായിക്കഴിഞ്ഞു.
പകലിൽ അന്ന പാനീയങ്ങൾ വെടിഞ്ഞ് രാത്രി നമസ്കാരങ്ങളിലും മുഴുകി ദൈവഭക്തിയുടെ സമൂർത്ത മാതൃകയായി മാറുകയാണ് ഓരോ വിശ്വാസിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.