സൗദിയിൽ റമദാൻ മാസപ്പിറവി വ്യാഴാഴ്ച ദൃശ്യമാകുമോയെന്ന് നിരീക്ഷിക്കാൻ ആവശ്യം
text_fieldsജിദ്ദ: വ്യാഴാഴ്ച റമദാൻ മാസപ്പിറവി കാണുന്നവർ ഏറ്റവും അടുത്ത കോടതിയിൽ വിവരമറിയിക്കണമെന്ന് സൗദി സുപ്രീം കേ ാടതി ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശഅ്ബാൻ 30 വ്യാഴാഴ്ച പൂർത്തിയാക്കുമെങ്കിലും റമദാൻ മാസപ്പിറവി ദൃശ്യമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
റജബ് 30 പൂർത്തിയായ ശേഷമാണ് ശഅ്ബാൻ മാസപ്പിറവിയുണ്ടായത്. ഇൗ കാലഗണന പരിഗണിച്ചാൽ വ്യാഴാഴ്ച ശഅ്ബാൻ 29 പൂർത്തിയാക്കുകയേയുള്ളൂ. അതായത് വെള്ളിയാഴ്ച 30 തികയാനും സാധ്യതയുണ്ട്. ഇൗ പശ്ചാത്തലത്തിൽ വ്യാഴാഴ്ച റമദാൻ മാസപ്പിറവി ദൃശ്യമാകുമോ എന്ന് എല്ലാവരും നിരീക്ഷിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
നഗ്ന നേത്രങ്ങളിലൂടെയോ ഉപകരണങ്ങളിലൂടെയോ മാസപ്പിറവി കാണുന്നവർ ഉടനെ അടുത്ത കോടതിയിൽ നേരിട്ട് എത്തുകയോ ഫോൺ മുഖേനെ വിളിച്ചുപറയുകയോ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.