സംഗീത ബിരുദാനന്തര ബിരുദത്തിൽ റാങ്കും മധുരസ്വരവുമായി മീനു അനൂപ്
text_fieldsദമ്മാം: സംഗീത ബിരുദാനന്തര ബിരുദത്തിൽ റാങ്കും മധുരസ്വരവുമായി കുരുന്നുകൾക്ക് സംഗീത പാഠങ്ങൾ പകർന്നുനൽകി മീനു അനൂപ്. എം.എ മ്യൂസിക്കിൽ മൂന്നാം റാങ്കുകാരിയായിട്ടും ആൾക്കൂട്ടങ്ങളിൽ മേനി നടിക്കാനില്ലാതെ ശുദ്ധ സംഗീതത്തെ ഉപാസിച്ച് കുഞ്ഞുങ്ങൾക്ക് അറിവ് പകർന്ന് ഒതുങ്ങിക്കൂടുകയാണ് ഇൗ പ്രവാസി കുടുംബിനി. കൊല്ലം അഞ്ചൽ സ്വദേശി മധുസൂദനൻ പിള്ളയുടേയും തങ്കത്തിേൻറയും മകൾ മീനു ആണ് പ്രവാസലോകത്തും സംഗീതത്തിെൻറ പരിശുദ്ധിയെ തെൻറ ജീവിതത്തോടു ചേർത്ത് കഴിയുന്നത്.
ചെറുപ്പം മുതൽ മീനുവിെൻറ ഉള്ളിൽ സംഗീതത്തിെൻറ നാദവീചികൾ ഉറവപൊട്ടിയിരുന്നു. ഏറ്റവും നെല്ലാരു ഗായിക എന്നത് സ്വപ്നം കാണുേമ്പാഴും സിനിമ പിന്നണി ഗാനങ്ങൾ പാടുക എന്നതായിരുന്നില്ല ലക്ഷ്യം. കച്ചേരികൾ നടത്തുക, അതിലൂടെ സംഗീതത്തിെൻറ വഴികളിലൂെട സഞ്ചരിക്കുക എന്നത് മാത്രമായിരുന്നു സ്വപ്നം. 10ാം ക്ലാസിൽ പഠിക്കുേമ്പാൾ ലളിതഗാനത്തിനും കഥകളി സംഗീതത്തിനും തുടങ്ങി അഞ്ചിനങ്ങളിൽ ഒന്നാമതെത്തി സബ്ജില്ല കലാതിലകമായി. എം.എ മ്യൂസിക്കിൽ 2014ൽ സംസ്ഥാനതലത്തിലെ മൂന്നാംറാങ്ക് മീനു സ്വന്തമാക്കി. പിന്നീട് സ്കൂളിൽ സംഗീതാധ്യാപികയായി. നാട്ടിൽ നിരവധി കച്ചേരികൾ നടത്തി. വിവാഹം കഴിഞ്ഞതോടെ ഭർത്താവ് അനൂപുമൊത്ത് മൂന്നുവർഷം മുമ്പ് ജുൈബലിലെത്തി. ഗാനമേളകളിൽ അടിച്ചുപൊളി പാട്ടുപാടുന്നതല്ല തെൻറ സംഗീത ഉപാസന എന്ന് മീനു പറയുന്നു.
പേക്ഷ, കർണാട്ടിക് സംഗീതത്തിെൻറ തനതുവഴികളിലൂടെ സഞ്ചരിക്കുക എന്നത് തെൻറ ജീവിതവ്രതം കൂടിയാണെന്നും മീനു പറഞ്ഞു. അടുത്ത ചില സുഹൃത്തുക്കളുടെ നിർബന്ധത്തെത്തുടർന്ന് ചില വേദികളിൽ കീർത്തനങ്ങൾ പാടിയതോടെയാണ് മീനുവിനെ ദമ്മാമിലെ പ്രവാസലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ഇപ്പോൾ മീനുവിെൻറ സംഗീത സംവിധാനത്തിൽ ആദ്യ ആൽബം പുറത്തിറങ്ങുകയാണ്. ഇനിയും സംഗീതവഴികളിലൂടെ അതിദൂരം പോകണം. തെൻറ ശിഷ്യത്വംസ്വീകരിച്ച കുഞ്ഞുങ്ങൾക്ക് അടിസ്ഥാന സംഗീതം പരിശീലിപ്പിക്കണം. ഇങ്ങനെ ചെറിയ ആഗ്രഹങ്ങളുമായി മീനു യാത്രതുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.