ഇന്ത്യയിൽ വിശാല മതേതര ജനാധിപത്യ സഖ്യം ശക്തിപ്പെടേണ്ടത് അനിവാര്യം -റസാഖ് പാലേരി
text_fieldsയാംബു: ഇന്ത്യൻ ഭരണഘടനയെ അവഗണിച്ച് ജനാധിപത്യ സംവിധാനങ്ങൾ തങ്ങൾക്കനുകൂലമാക്കാൻ ബി.ജെ.പി നടത്തുന്ന ഗൂഢ നീക്കങ്ങൾക്കെതിരെ ഇന്ത്യയിൽ മതേതര ജനാധിപത്യ സഖ്യം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കാണിച്ച രാഷ്ടീയ പ്രബുദ്ധതയിലേക്ക് ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും എത്തിക്കാൻ കഴിയണമെന്നും പൊതു ശത്രുവിനെതിരെ യോജിച്ച പ്രവർത്തനങ്ങൾ നടത്താൻ സാധിക്കേണ്ടതുണ്ട്. വെൽഫെയർ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിശ്ചയിച്ച ദിശ സമൂഹം അംഗീകരിച്ചതും സി.പി.എം പിന്തുടരുന്ന രാഷ്ട്രീയ ധാർഷ്ട്യത്തിനുമെതിരെയുള്ള ജനവിധിയാണ് തെരെഞ്ഞെടുപ്പിൽ പ്രകടമായതെന്നും റസാഖ് പാലേരി ചൂണ്ടിക്കാട്ടി.
പ്രവാസി വെൽഫെയർ യാംബു മേഖല പ്രസിഡൻറ് സഫീൽ കടന്നമണ്ണ അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി ഇൽയാസ് വേങ്ങൂർ സ്വാഗതവും യാംബു ടൗൺ യൂനിറ്റ് പ്രസിഡൻറ് നസീഫ് മാറഞ്ചേരി നന്ദിയും പറഞ്ഞു. ശരീഫ് മുക്കം, ഷൗക്കത്ത് എടക്കര, നിയാസ് യൂസുഫ്, ഫൈസൽ കോയമ്പത്തൂർ, മുനീർ കോഴിക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.