ഇഖാമക്കോ റീ എൻട്രിക്കോ ഫീസ് അടച്ചതുകൊണ്ട് നടപടി പൂർത്തിയാവില്ല -ജവാസത്ത്
text_fieldsറിയാദ്: പാസ്പോർട്ട്, ഇഖാമ എന്നിവ എടുക്കുന്നതിനോ പുതുക്കുന്നതിനോ റീഎൻട്രി വിസക്കോ ഫീസ് അടച്ചതുകൊണ്ട് മാത്രം നടപടി പൂർത്തിയാവില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്) വ്യക്തമാക്കി. സർവിസ് ഫീസ് മാത്രം അടച്ചാൽ സേവനം പൂർത്തിയാക്കി എന്നല്ല അർഥമാക്കുന്നത്.
ഫീസ് അടച്ചതിനുശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്ഫോമുകളായ അബ്ഷിർ, അബ്ഷിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവയിലൂടെ തുടർനടപടികൾ പൂർത്തിയാക്കണമെന്നും ഡയറക്ടറേറ്റ് പറഞ്ഞു.
സ്വദേശികൾക്ക് പാസ്പോർട്ട്, വിദേശികൾക്കുള്ള റെസിഡൻറ് പെർമിറ്റായ ഇഖാമ എന്നിവ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സേവനം, എക്സിറ്റ്- റിട്ടേൺ, ഫൈനൽ എക്സിറ്റ് വിസകൾ ഇഷ്യു ചെയ്യാനുള്ള സേവനം, ആശയവിനിമയ സേവനം എന്നിവക്ക് പാസ്പോർട്ട് ഓഫിസുകൾ സന്ദർശിക്കാതെ തന്നെ ഇലക്ട്രോണിക് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പാസ്പോർട്ട് വകുപ്പ് പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. എന്നാൽ ഇലക്ട്രോണിക് രീതിയിൽ നടത്താനാകാത്ത ഇടപാടുകൾ പൂർത്തിയാക്കാൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.