ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം; ഫിറ്റ് ജിദ്ദ പരിസ്ഥിതി ദിനമാചരിച്ചു
text_fieldsജിദ്ദ: ലോക പരിസ്ഥിതി ദിനത്തിൽ ഫോറം ഫോർ ഇന്നവേറ്റിവ് തോട്സ് (ഫിറ്റ്) പരിസ്ഥിതി ദിനമാചരിച്ചു. ജിദ്ദയിലെ ബഹറയിലുള്ള വിശാലമായ കൃഷിയിടത്തിൽ നടന്ന പരിപാടിയിൽ ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ആമുഖഭാഷണം നടത്തി.
ജാഫർ വെന്നിയൂർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനം മറ്റേതൊരു ദിനത്തെ പോലെയും ആചരിച്ച് പോകേണ്ട ഒന്നല്ലെന്നും അത് മാനവരാശിയുടെ നിലനിൽപിനു വേണ്ടിയുള്ള സുദിനമാണെന്നും ഒരു മരം നട്ട് ഉത്തരവാദിത്തം തീർക്കുന്നതിനപ്പുറത്ത് തനത് പരിസ്ഥിതിയെ പുനഃസ്ഥാപിക്കാൻ ലോകജനതയെ സജ്ജമാക്കലായിരിക്കണം ഒാരോരുത്തരുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഹുസൈൻ കരിങ്കറ, മുഹമദ് കുട്ടി പാണ്ടിക്കാട്, ഉനൈസ് കരിമ്പിൽ, ഷറഫു മൊറയൂർ, അബു കട്ടുപ്പാറ, ഫൈറൂസ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജൈവ വൈവിധ്യങ്ങൾ സംരക്ഷിച്ച് പച്ചപ്പുകളെ തിരികെകൊണ്ടുവന്ന് ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാൻ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു.
കെ.എൻ.എ. ലത്തീഫ് പ്രതിജ്ഞ ചൊല്ലികൊടുത്തു. അരുവി മോങ്ങം കവിത ആലപിച്ചു. റാഫി ഒലിയിൽ, ഷമീം, മൂസ പട്ടത്ത്, ഹംസ കുട്ടി കാവിൽ, മുസ്തഫ കട്ടുപ്പാറ എന്നിവർ നേതൃത്വം നൽകി. സുബൈർ അരീക്കോട് പ്രാർഥന നടത്തി. അഫ്സൽ നാറാത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.