നിമിഷപ്രിയയുടെ മോചനത്തിന് ഏത് സഹായത്തിനും തയാർ -റിയാദ് സഹായസമിതി
text_fieldsറിയാദ്: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തിന് ഏത് സഹായവും ചെയ്യാൻ ഒരുക്കമാണെന്ന് അബ്ദുൽ റഹീം മോചനത്തിനുവേണ്ടി രംഗത്തുള്ള റിയാദ് സഹായസമിതി അറിയിച്ചു. ദിയാധനം സ്വീകരിച്ച്, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം മാപ്പ് നൽകാൻ തയാറായിട്ടുണ്ടോ എന്നതുൾപ്പെടെ കേസുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ദയാധനം സ്വീകരിച്ച് കുടുംബം മാപ്പ് നൽകാൻ തയാറായിട്ടുണ്ടെങ്കിൽ പണം സമാഹരിക്കാനും ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ എല്ലാ സഹായം ചെയ്യാനും സഹായസമിതി സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഈ വിഷയത്തിൽ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് സമിതി ഭാരവാഹികൾ സൗദിയിലെ ഇന്ത്യൻ എംബസിക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും സന്ദേശം കൈമാറും. യമനിൽ നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്ന പൊതുപ്രവർത്തകരുമായി ബന്ധപ്പെടാനും തുടർന്ന് ആവശ്യമായ ഒരുക്കം നടത്താനും സമിതി തീരുമാനിച്ചതായി റിയാദ് സഹായ യസമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.