Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ഫ് ഈ​സ്ടീ സെ​മി...

സി​ഫ് ഈ​സ്ടീ സെ​മി ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ന് റി​യ​ൽ കേ​ര​ള​യും എ​ഫ്‌.​സി യാം​ബു​വും ഏ​റ്റു​മു​ട്ടും

text_fields
bookmark_border
സി​ഫ് ഈ​സ്ടീ സെ​മി ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ന് റി​യ​ൽ കേ​ര​ള​യും എ​ഫ്‌.​സി യാം​ബു​വും ഏ​റ്റു​മു​ട്ടും
cancel

ജി​ദ്ദ: 20ാമ​ത് സി​ഫ് ഈ​സ്ടീ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ന് രാ​ത്രി ഒ​മ്പ​ത് മ​ണി​ക്ക് ന​ട​ക്കു​ന്ന എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ പ്രി​ന്റ​ക്‌​സ് റി​യ​ൽ കേ​ര​ള എ​ഫ്.​സി, ക​ഫാ​ത്ത് അ​ൽ അ​റ​ബി​യ യാം​ബു എ​ഫ്.​സി​യെ നേ​രി​ടും. ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ര​ണ്ടു വ​മ്പ​ന്മാ​രെ ത​ക​ർ​ത്ത ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ വ​രു​ന്ന റി​യ​ൽ കേ​ര​ള​യും എ​ഫ്‌.​സി യാം​ബു​വും വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. മു​ൻ ഇ​ന്ത്യ​ൻ താ​രം ജോ​ബി ജ​സ്റ്റി​ൻ, സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള നാ​യ​ക​ൻ ജി​ജോ ജോ​സ​ഫ്, മി​ക​ച്ച ഫോ​മി​ലു​ള്ള ഗോ​ൾ കീ​പ്പ​ർ മു​ഹ​മ്മ​ദ് ശി​ബ്‌​ലി, ജി​ല്ലാ താ​ര​ങ്ങ​ളാ​യ ക്ലി​ൻ​സെ​ന്റ്, ജി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്ക് പു​റ​മെ പ്ര​തി​രോ​ധ നി​ര​യി​ൽ നൗ​ഫ​ലും റ​ഫീ​ഖ​ലി​യും മി​ക​ച്ച ഫോ​മി​ലാ​ണ്.

ആ​ദ്യ ക​ളി​യി​ൽ എ.​സി.​സി എ​ഫ്‌.​സി​യെ ത​ക​ർ​ത്തു മു​ന്നേ​റി​യ എ​ഫ്‌.​സി യാം​ബു മു​ൻ ഗോ​കു​ലം എ​ഫ്‌.​സി, കൊ​ൽ​ക്ക​ത്ത ലീ​ഗ് താ​രം കൂ​ടി​യാ​യ മു​ഹ​മ്മ​ദ് ആ​സി​ഫ്, കോ​വ​ളം എ​ഫ്.​സി​യു​ടെ സു​ധീ​ഷ്, ഡ​ൽ​ഹി യു​നൈ​റ്റ​ഡി​​ന്‍റെ​യും ബാ​സ്കോ ക്ല​ബി​​ന്‍റെ​യും ക​ളി​ക്കാ​ര​നാ​യ സ​യ്യി​ദ് റാ​ഷീ​ദ്, ബാം​ഗ്ലൂ​ർ യു​നൈ​റ്റ​ഡ് താ​രം ജി​പ്സ​ൺ ജ​സ്റ്റ​സ്, എ​ഫ്.​സി കൊ​ണ്ടോ​ട്ടി​യു​ടെ മി​ഡ്‌​ഫീ​ൽ​ഡ​ർ ക​ണ്ണ​ൻ, സ്‌​ട്രൈ​ക്ക​ർ രാ​മ​ൻ എ​ന്ന രാ​ഹു​ൽ , പു​തു​താ​യി ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ മു​ക്താ​ർ എ​ന്നി​വ​ര​ട​ങ്ങി​യ വ​മ്പ​ൻ താ​ര​ങ്ങ​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങും.

ക​ളി​യി​ലെ വി​ജ​യം സെ​മി​യി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കു​മെ​ന്ന​ത് കൊ​ണ്ട് ഇ​രു ടീ​മു​ക​ളും ശ​ക്ത​മാ​യ മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ്.വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ക്കു​ന്ന ജൂ​നി​യ​ർ ടീ​മി​​ന്‍റെ ആ​ദ്യ ഡി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ ബ​ദ​ർ ത​മാം ടാ​ല​ന്റ് ടീ​ൻ​സ്, ജി​ദ്ദ സ്പോ​ർ​ട്സ് ക്ല​ബ് അ​ക്കാ​ദ​മി​യെ നേ​രി​ടും. രാ​ത്രി 7.45ന് ​തു​ട​ങ്ങു​ന്ന ബി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ എ​ൻ കം​ഫെ​ർ​ട്സ് എ.​സി.​സി എ​ഫ്.​സി, അ​ൽ ഹാ​സ്‌​മി ന്യൂ ​കാ​സ്റ്റി​ൽ എ​ഫ്.​സി​യെ നേ​രി​ടും. കാ​ണി​ക​ളി​ൽ നി​ന്നും ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​വു​ന്ന​വ​ർ​ക്ക് ജീ​പാ​സ് ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സി​ഫ്‌ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaReal Kerala vs FC YambuCIF East Semi
News Summary - Real Kerala vs FC Yambu today to secure CIF East Semi and
Next Story