ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം -അൽഅഹ്സ ഒ.ഐ.സി.സി
text_fieldsദമ്മാം: മീഡിയ വൺ വിലക്കു നീക്കിയ സുപ്രീകോടതി വിധി ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണെന്ന് അൽഅഹ്സ ഒ.ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.
ജനാധിപത്യത്തിെൻറ നാലാം തൂണായ മാധ്യമങ്ങൾ അധികാരവർഗത്തിെൻറ ഇംഗിതങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണമെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. നൂറുകണക്കിന് മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ജോലിചെയ്യുന്ന ഒരു സ്ഥാപനത്തിന് പ്രത്യേകിച്ച് കാരണമൊന്നും ബോധിപ്പിക്കാനില്ലാതെ ഒരു സുപ്രഭാതത്തിൽ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാവുന്നതുമല്ല. പരമോന്നത കോടതി വിധി കേവലം മീഡിയ വൺ ചാനലിെൻറ നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്നില്ല. രാജ്യത്ത് സത്യവും നീതിയും ഭരണഘടനാ സ്വാതന്ത്ര്യവുമെല്ലാം അതിെൻറ ഏറ്റവും പരമോന്നത നിലയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും സംവിധാനങ്ങളുടെയും ശുഭപ്രതീക്ഷയെ ആവോളം ഉയർത്തിപ്പിടിക്കുന്ന വിധിയാണ്.
ജനാധിപത്യ ധ്വംസനങ്ങളുടെ പരമ്പരകൾ തന്നെ നടക്കുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ പൊതുമണ്ഡലത്തിന് ആശ്വാസത്തിെൻറ ഇത്തിരി വെട്ടമാണ് കണ്ടിരിക്കുന്നത്. സത്യവും അസത്യവും തമ്മിലുള്ള മത്സരത്തിനൊടുവിൽ സത്യം മാത്രമേ വിജയിക്കൂ എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഈ സുപ്രീം കോടതി വിധി. ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ നിരന്തരമായ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ഒറ്റസ്വരത്തിൽ ശബ്ദമുയർത്തേണ്ടത് മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും ബാധ്യതയും ഉത്തരവാദിത്തവുമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.