ഫായിസ് അശ്റഫിന് സ്വീകരണം
text_fieldsദമ്മാം: കേരളത്തിൽനിന്നും 35 രാജ്യങ്ങൾ സന്ദർശിച്ച് ലണ്ടനിലേക്ക് യാത്ര ചെയ്യുന്ന കോഴിക്കോട് അത്തോളി സ്വദേശിയായ ഫായിസ് അഷ്റഫിന് പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ കാസർകോട് ജില്ലാകമ്മിറ്റി സ്വീകരണം നൽകി. ഖത്വീഫ് സദാറ റിസോര്‍ട്ടില്‍ നടന്ന 'നാട്ടുത്സവം' പരിപാടിയിൽ ചെണ്ടയും വാദ്യങ്ങളും അകമ്പടി സേവിച്ച സ്വീകരണം വ്യത്യസ്തമായി.
ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജംഷാദ് കണ്ണൂര്‍ പ്രശംസാഫലകം സമ്മാനിച്ചു. സ്വീകരണത്തിനു നന്ദി പറഞ്ഞ ഫായിസ്, 2019ൽ കോഴിക്കോട് മുതൽ സിംഗപ്പൂർ വരെ നടത്തിയ യാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ആ യാത്രയുടെ ഊർജമാണ് മറ്റൊരു യാത്രയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും ആരോഗ്യം സംരക്ഷിക്കുക, പരിസ്ഥിതി സൗഹൃദം, കേരളത്തിന്റെ സംസ്കാരവും സൗഹൃദവും ലോകത്തിനു മുന്നിൽ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കണ്‍വീനര്‍ സലിം, കണ്ണൂര്‍-കാസർകോട് ജില്ല പ്രസിഡന്റ് തന്‍സീം, സെക്രട്ടറി ഷക്കീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജമാല്‍ പയ്യന്നൂര്‍, ഷമീം, അയ്മന്, ആഷിഫ് കൊല്ലം എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.