Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹമീദലി ശിഹാബ്...

ഹമീദലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലൻ കുട്ടി ഫൈസിക്കും സ്വീകരണം

text_fields
bookmark_border
ഹമീദലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലൻ കുട്ടി ഫൈസിക്കും സ്വീകരണം
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​മീ​ദ​ലി ശി​ഹാ​ബ് തങ്ങൾ സം​സാ​രി​ക്കു​ന്നു 

ജുബൈൽ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്കും മുൻ വൈസ് പ്രസിഡന്റ് കുഞ്ഞാലൻ കുട്ടി ഫൈസിക്കും ജുബൈലിൽ സ്വീകരണം നൽകി. ഹ്രസ്വസന്ദർശനാർഥം സൗദിയിൽ പര്യടനം നടത്തുന്ന ഇരുവർക്കും ജുബൈലിലെ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്.

കോഴിക്കോട് ഓമശ്ശേരിയിൽ സ്ഥാപിതമായ സഹചാരി സെന്റർ വിപുലീകരണ പ്രചാരണാർഥമാണ് ഇരുവരും സൗദിയിൽ സന്ദർശനം നടത്തുന്നത്. ആതുരസേവന രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സഹചാരിയുടെ ബഹുമുഖ പദ്ധതികൾ നേതാക്കൾ വിശദീകരിച്ചു. നാഷനൽ കമ്മിറ്റി വൈസ് ചെയർമാൻ സുലൈമാൻ ഖാസിമി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഇബ്രാഹീം ദാരിമി കൊടക് അധ്യക്ഷത വഹിച്ചു. 'ഫാഷിസം, മതനിരാസം, ലിബറലിസം' വിഷയത്തിൽ കുഞ്ഞാലൻ കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. സഹചാരി ഫണ്ട് ശേഖരണം ചെയർമാൻ കരീം ചോണങ്ങാട് ഹമീദലി തങ്ങൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

റാഫി ഹുദവി, ഇബ്രാഹിം യു.കെ. ഓമശ്ശേരി, നൂഹ് പാപ്പിനിശ്ശേരി, അഷ്‌റഫ്‌ മൂവാറ്റുപുഴ, ശിഹാബ് കായംകുളം, ഉസ്മാൻ ഒട്ടുമ്മൽ, നൗഷാദ് തിരുവനന്തപുരം, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. സജീർ കൊടുങ്ങല്ലൂർ, നൗഷാദ് കെ.എസ് പുരം എന്നിവർ അവതാരകരായിരുന്നു.സെൻട്രൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി ഇർജാസ് മൂഴിക്കൽ സ്വാഗതവും സെക്രട്ടറി നവാസ് പുത്തൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamidali Shihab ThangalKunjalan Kutty Faizi
News Summary - Reception for Hamidali Shihab Thangal and Kunjalan Kutty Faizi
Next Story