Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.പി.സി.സി...

കെ.പി.സി.സി നേതാക്കൾക്ക്​ റിയാദിൽ സ്വീകരണം

text_fields
bookmark_border
കെ.പി.സി.സി നേതാക്കൾക്ക്​ റിയാദിൽ സ്വീകരണം
cancel
camera_alt

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ. സലിം എന്നിവരെ റിയാദ്​ എയർപ്പോർട്ടിൽ ഒ.ഐ.സി.സി ഭാരവാഹികൾ സ്വീകരിക്കുന്നു

റിയാദ്: കെ.പി.സി.സി പ്രസിഡൻന്റെ നിർദേശ പ്രകാരം സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ. സലിം എന്നിവർക്ക്​ റിയാദ് എയർപോർട്ടിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി.

ഒ.ഐ.സി.സി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതി​നായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒ.ഐ.സി.സി നേതാക്കന്മാരെ നേരിൽ കണ്ട്​ വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ് സന്ദർശന ലക്ഷ്യം. റിയാദ് കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ച എത്തിയ ഇരുവരേയും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

മിഡിൽ ഈസ്​റ്റ്​ കൺവീനർ കുഞ്ഞി കുമ്പള, ഫൈസൽ ബാഹസ്സൻ, സലിം കളക്കര, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, റഹ്​മാൻ കൊല്ലം, സൈഫ് കായംകുളം, കെ.കെ. തോമസ്, സാബിർ കോട്ടയം തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - Reception for KPCC leaders in Riyadh
Next Story