തനിമ വളൻറിയർമാർക്കും ഹാജിമാർക്കും സ്വീകരണം
text_fieldsറിയാദ്: തനിമ റിയാദിന് കീഴിൽ ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയവർക്കും പുണ്യഭൂമിയിൽ സേവനമനുഷ്ഠിച്ച് മടങ്ങിയെത്തിയ തനിമ വളൻറിയർമാർക്കും സ്വീകരണം നൽകി.
മലസ് അൽമാസ് ഹാളിൽ നടന്ന യോഗത്തിൽ തനിമ റിയാദ് ആക്ടിങ് പ്രസിഡൻറ് അംജദ് അലി അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതിയംഗം ഖലീൽ പാലോട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഓരോ ഹാജിയും ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും ഹാജറയുടെയും ത്യാഗോജ്ജ്വലമായ ജീവിതത്തെ മുറുകെപ്പിടിച്ചു മുന്നോട്ടുപോകണമെന്നും പുതിയ കാലത്തെ ആസുരതകൾക്കെതിരെ സമരസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ്കാലത്തെ സേവനപ്രവർത്തനങ്ങൾ തുടർന്നും ജനക്ഷേമകരമായ കാര്യങ്ങൾ ചെയ്യാൻ പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാജിമാർ ഖാഫിലയെ കുറിച്ച വിലയിരുത്തലുകളും ഹജ്ജ് അനുഭവങ്ങളും പങ്കുവെച്ചു.
നിയാസ്, ഷാജഹാൻ, നസീർ, ഡോ. ഫജ്ന, അജ്മൽ എന്നിവർ പങ്കെടുത്തു. ഹജ്ജ് സെൽ കൺവീനർ റിഷാദ് എളമരം സെഷന് നേതൃത്വം നൽകി. ഹജ്ജ് വേളയിൽ സേവനനിരതരായ വളൻറിയർമാരെ പ്രതിനിധാനം ചെയ്ത് അബ്ദുൽ അസീസ്, ഹിഷാം പൊന്നാനി, അഷ്ഫാഖ് കക്കോടി, നജാത്തുല്ല, സുലൈമാൻ വിഴിഞ്ഞം, അഫ്സൽ (തമിഴ്നാട്) എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
വളൻറിയർ കാപ്റ്റൻ ഷാനിദലി ചർച്ച സമാഹരിച്ചു. റഹ്മത്ത് തിരുത്തിയാട് സ്വാഗതം പറഞ്ഞു. അംജദ് അലി സമാപന പ്രഭാഷണവും അഷ്ഫാഖ് ഖിറാഅത്തും നടത്തി. ആസിഫ് കക്കോടി, ബാരിഷ് ചെമ്പകശ്ശേരി, ശിഹാബ് കുണ്ടൂർ, ബാസിത് കക്കോടി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.