സിദ്ദീഖ് കല്ലുപറമ്പന് സ്വീകരണം നൽകി
text_fieldsറിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് കല്ലുപറമ്പന് മലപ്പുറം ഡി.സി.സിയിൽ
സ്വീകരണം നൽകിയപ്പോൾ
റിയാദ്/മലപ്പുറം: റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് കല്ലുപറമ്പന് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് ഷാൾ അണിയിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, മറ്റു ഡി.സി.സി ഭാരവാഹികൾ, ഒ.ഐ.സി.സി റിയാദ് സെട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ധാനത്ത്, വനിതാ വിഭാഗം ട്രഷറർ സൈഫുന്നീസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റിയാദ് ഒ.ഐ.സി.സിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തതും കോൺഗ്രസ് 138 ചലഞ്ച് സംഭാവനശേഖരണത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനം നേടിയതുമായ സിദ്ദീഖ് കല്ലുപറമ്പന്റെ പാർട്ടിക്ക് വേണ്ടിയുള്ള ആത്മാർഥമായ പ്രവർത്തനത്തെ വി.എസ്. ജോയി എടുത്തുപറഞ്ഞ് പ്രത്യേകം പ്രശംസിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.