Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ...

ത​നി​മ വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ ത​നി​മ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ

കേ​ന്ദ്ര​സ​മി​തി അം​ഗം ഉ​മ​ർ ഫാ​റൂ​ഖ് സ​മാ​പ​ന പ്ര​ഭാ​ഷ​ണം

നി​ർ​വ​ഹി​ക്ക​ു​ന്നു

ദ​മ്മാം: ഹ​ജ്ജി​​ന്‍റെ പു​ണ്യ​ഭൂ​മി​യി​ൽ ഹാ​ജി​മാ​ർ​ക്കാ​യി സേ​വ​നം നി​ർ​വ​ഹി​ച്ച് തി​രി​ച്ചെ​ത്തി​യ വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ത​നി​മ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ത​നി​മ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ ഷാ​ഫി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ​നം നി​ർ​വ​ഹി​ച്ച് തി​രി​ച്ചെ​ത്തി​യ എ​ല്ലാ വ​ള​ന്‍റി​യ​ർ​മാ​ർ​ക്കും അ​ദ്ദേ​ഹം ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു. വ​ള​ന്‍റി​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ എ​സ്.​ടി. ഹി​ഷാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ള​ന്‍റി​യ​ർ​മാ​ർ ത​ങ്ങ​ളു​ടെ സേ​വ​ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ ക​ബീ​ർ മു​ഹ​മ്മ​ദ്, ഷ​മീ​ർ ബാ​ബു, അ​ൻ​വ​ർ സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. ത​നി​മ കേ​ന്ദ്ര സ​മി​തി അം​ഗം ഉ​മ​ർ ഫാ​റൂ​ഖ് സ​മാ​പ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ഹ​ജ്ജ് കാ​ല​ത്തെ സേ​വ​ന​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ജീ​വി​ത​ത്തി​ലും ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​ൻ പ്ര​ചോ​ദ​നം ആ​ക​ണ​മെ​ന്നും ഈ ​അ​നു​ഭ​വ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ പേ​രെ അ​ടു​ത്ത വ​ർ​ഷം സേ​വ​ന​ത്തി​ന് ത​യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. മു​ഹ​മ്മ​ദ് കോ​യ, ലി​യാ​ഖ​ത്ത​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionTanima volunteers
News Summary - reception given to Tanima volunteers
Next Story