കോടമ്പുഴ ബാവ മുസ്ലിയാർക്ക് മക്കയിൽ സ്വീകരണം
text_fieldsമക്ക: ഉംറ നിർവഹിക്കാനെത്തിയ ഗ്രന്ഥകാരനും വാഗ്മിയും സമസ്ത കേന്ദ്ര മുശാവറ അംഗവും കോടമ്പുഴ ദാറുൽ മആരിഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയുമായ അബ്ദുറഹ്മാൻ ബാവ അൽ മലൈബാരി എന്ന പേരിൽ അറിയപ്പെടുന്ന കോടമ്പുഴ ബാവ മുസ്ലിയാർക്ക് മക്ക ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സ്വീകരണം നൽകി. സ്കൂൾ, മദ്റസ പാഠപുസ്തകങ്ങൾ കൂടാതെ 91 അറബി ഗ്രന്ഥങ്ങളും 35 മലയാള പുസ്തകങ്ങളും രചിച്ച അദ്ദേഹത്തെ സ്വീകരിക്കാനായത് വലിയ കാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ദാറുൽ മആരിഫ് അധ്യാപകൻ അബ്ദുൽ കരീം അബ്ദുറഹ്മാൻ ശാമിൽ ഇർഫാനി സംഗമം ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. ജമാൽ കക്കാട്, ഷാഫി നൂറാനി, ബഷീർ സഖാഫി, സഈദ് സഖാഫി, സുഹൈർ കോതമംഗലം, മുഹമ്മദലി കാട്ടിപ്പാറ, അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.
സെക്രട്ടറി റഷീദ് അസ്ഹരി സ്വാഗതവും സൽമാൻ വെങ്ങളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.