Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി വെൽഫെയർ നാഷനൽ...

പ്രവാസി വെൽഫെയർ നാഷനൽ പ്രസിഡന്റ് സാജു ജോർജിന് സ്വീകരണം

text_fields
bookmark_border
Saju George
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് സാ​ജു ജോ​ർ​ജി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

റി​യാ​ദ്: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ജു ജോ​ർ​ജി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സി​ക​ളു​ടെ വി​ഷ​മ​ഘ​ട്ട​ത്തി​ൽ താ​ങ്ങും ത​ണ​ലു​മാ​വാ​നും പ്ര​തി​സ​ന്ധി​ക​ളി​ൽ സ​ഹാ​യ​ഹ​സ്തം നീ​ട്ടാ​നും അ​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത് ഒ​രു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ൻ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും ക​ഴി​ഞ്ഞ​കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ കൂ​ടു​ത​ൽ വി​ശാ​ല​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക നീ​തി​ക്കും ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​നും കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രാ​ൻ അ​ദ്ദേ​ഹം പ്ര​വാ​സി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വാ​സി വെ​ൽ​ഫ​യ​ർ റി​യാ​ദ് പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചേ​മ്പ​ക​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക നീ​തി, സാ​ഹോ​ദ​ര്യം, ന​വ ജ​നാ​ധി​പ​ത്യം എ​ന്നി​വ​യി​ൽ ഊ​ന്നി​യ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും ന​യ​നി​ല​പാ​ടു​ക​ളും വി​ശ​ദീ​ക​രി​ച്ചു.

പ്ര​വാ​സി ഭാ​ര​തീ​യ​സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ ഒ​രി​ക്ക​ലും കാ​ണാ​ത്ത ഒ​ത്തൊ​രു​മ​യും ടീം ​വ​ർ​ക്കു​മാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ പ്ര​ത്യേ​ക​ത​യെ​ന്നും സ്ത്രീ​ക​ളും യു​വാ​ക്ക​ളു​മു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ചേ​ർ​ന്ന ഏ​റെ അ​നു​ഭ​വ​ങ്ങ​ളു​ള്ള ഒ​രു കൂ​ട്ടാ​യ്മ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി, സൈ​നു​ൽ ആ​ബി​ദീ​ൻ, അ​ഷ്ഫാ​ഖ് ക​ക്കോ​ടി, സ​ലീം മാ​ഹി, റ​ഹ്മ​ത്ത് തി​രു​ത്തി​യാ​ട്, അ​ജ്മ​ൽ ഹു​സൈ​ൻ, ഷ​ഹ്ദാ​ൻ എം.​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഖ​ലീ​ൽ പ​ലോ​ട് ടെ​ലി കോ​ൺ​ഫ​റ​ൻ​സ് വ​ഴി ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​ർ, വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ ബൊ​ക്കെ​യും ഷാ​ളും സ​മ്മാ​നി​ച്ചു, ഹ​ർ​ഷാ​ര​വ​ത്തോ​ടെ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ചു. റി​ഷാ​ദ് എ​ള​മ​രം ആ​ൻ​ഡ് ടീം ​ഗാ​നം ആ​ല​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. റെ​ജി സ്വാ​ഗ​ത​വും സി.​സി അം​ഗം ശി​ഹാ​ബ് കു​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfare National PresidentSaju George
News Summary - reception to Pravasi Welfare National President Saju George
Next Story