ശിഹാബ് പാഴൂരിന് സ്വീകരണം നൽകി
text_fieldsറിയാദ്: ഹ്രസ്വ സന്ദർശനത്തിന് റിയാദിലെത്തിയ മുൻ യുനൈറ്റഡ് എഫ്.സി പ്രസിഡൻറും സ്ഥാപക നേതാവുമായ ശിഹാബ് പാഴൂരിനു നിലവിലെ യുനൈറ്റഡ് എഫ്.സി, ഹാഫ് ലൈറ്റ് എഫ്.സി ടീമുകൾ സംയുക്തമായി സ്വീകരണം നൽകി. 24 വർഷം റിയാദിൽ പ്രവാസിയായിരുന്നശേഷം നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡൻറ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു.
സിദ്ദീഖ് ആനപ്പടി, റഫ് സാൻ, കുട്ടി വല്ലപ്പുഴ, നൗഷാദ് കോട്ടക്കൽ, മജീദ് ബക്സർ, ഹകീം കുന്നപ്പള്ളി, അനീസ് പാഞ്ചോല, ചെറിയാപ്പു എന്നിവർ സംസാരിച്ചു. പ്രവാസത്തിൽ നിന്നും കിട്ടിയ ഈ കൂട്ടായ്മ ഒരു കാരണവശാലും ഒഴിവാക്കരുതെന്നും ഫുട്ബൾ പ്രാക്ടീസ് മുടങ്ങാതെ തുടരണമെന്നും സ്വന്തം സഹോദരങ്ങളേക്കാളും വലിയ ബന്ധമാണ് ഇതിലെ ഓരോ അംഗങ്ങളും കാണിക്കുന്നതെന്നും മറുപടി പ്രസംഗത്തിൽ ശിഹാബ് പാഴൂർ പറഞ്ഞു. അസ്ഹർ, സമദ് കലയത്ത്, ഷഫീഖ്, ശരത് ബാബു, സിയാദ്, ജസീം, ഉമർ മേൽമുറി, ജാനിസ് എന്നിവർ നേതൃത്വം നൽകി. ബാവ ഇരുമ്പുഴി സ്വാഗതവും ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.