തായ്ലൻഡ് കെ.എം.സി.സി പ്രസിഡന്റ് പുത്തൻകോട്ട് കുഞ്ഞാന് സ്വീകരണം നൽകി
text_fieldsറിയാദ്: തായ്ലൻഡ് കെ.എം.സി.സി പ്രസിഡന്റും പെരിന്തൽമണ്ണ നിയോജകമണ്ഡലം ഗ്ലോബൽ കെ.എം.സി.സി വൈസ് പ്രസിഡന്റുമായ പുത്തൻകോട്ട് കുഞ്ഞാന് പെരിന്തൽമണ്ണ നിയോജകമണ്ഡലം കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി.
സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടേറിയറ്റംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സത്താർ താമരത്ത് അധ്യക്ഷത വഹിച്ചു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, പെരിന്തൽമണ്ണ നിയോജകമണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി ബുഷൈർ താഴെക്കോട്, മജീദ് മണ്ണാർമല, സിദ്ദീഖ് താഴെക്കോട്, ഹാരിസ് മൗലവി, ഹാരിസ് അലിപ്പറമ്പ, നാസർ മംഗലത്ത്, ശരീഫ് തൂത, ഫൈസൽ മണ്ണാർമല, റഫീഖ് ഹസ്സൻ വെട്ടത്തൂർ, പി. ഫവാസ്, മുജീബ് കോയിസ്സൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.