വി.പി. അലി മുഹമ്മദലിക്ക് സ്വീകരണം
text_fieldsജിദ്ദ: ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് ആശുപത്രി ആൻഡ് മെഡിക്കൽ സെൻറർ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ നാഷനൽ ആശുപത്രി (ജെ.എൻ.എച്ച്) എക്സിക്യൂട്ടിവ് ഡയറക്ടർ വി.പി. അലി മുഹമ്മദലിക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ സ്വീകരണം നൽകി.
അദ്ദേഹത്തിന് ലഭിച്ച ഈ നേട്ടം ഇന്ത്യക്കാർക്ക്, വിശിഷ്യാ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണെന്ന് യോഗത്തിൽ ആമുഖഭാഷണം നടത്തിയ ഇന്ത്യൻ ഇസ്ലാഹി സെൻറർ ട്രഷറർ സലാഹ് കാരാടൻ പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ അധ്യക്ഷത വഹിച്ചു.
സെൻറർ ജനറൽ സെക്രട്ടറി ഷക്കീൽ ബാബു ആശംസ നേർന്നു. തനിക്ക് ലഭിച്ച ഈ നേട്ടം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും ഇത് ഇന്ത്യൻ സമൂഹത്തിനും അവരുടെ ആതുര സേവന രംഗത്തെ സംഭാവനകൾക്കും ലഭിച്ച അംഗീകാരമായാണ് കണക്കാക്കുന്നതെന്നും സ്വീകരണ യോഗത്തിന് മറുപടി പറഞ്ഞ അലി മുഹമ്മദലി പറഞ്ഞു. ഷറഫുദ്ദീൻ മേപ്പാടി സമാപന പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.