വി.പി. ലുഖ്മാന് സ്വീകരണം നൽകി
text_fieldsജിദ്ദ: എടവണ്ണ പഞ്ചയാത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി ലുഖ്മാന് ജിദ്ദ എടവണ്ണ പഞ്ചയാത്ത് കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി. മാഫിയ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി അതിന് നേതൃത്വം നൽകുന്നുവെന്നും ഭരണപക്ഷ എം.എൽ.എ തന്നെ വ്യക്തമാക്കിയപ്പോൾ കാര്യങ്ങൾ ഇപ്പോൾ എല്ലാവർക്കും ബോധ്യമായതായി സ്വീകരണത്തിന് നന്ദി പറയവേ വി.പി ലുഖ്മാൻ അഭിപ്രായപ്പെട്ടു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.,
ജിദ്ദ എടവണ്ണ പഞ്ചയാത്ത് കെ.എം.സി.സി പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ സൈതലവി കുഴിമണ്ണ, ഇ. അഷ്റഫ്, ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുൽഫീക്കർ ഒതായി എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതി അപേക്ഷ ഫോം വിതരണ ഉദ്ഘാടനച്ചടങ്ങിൽ വി.പി ലുഖ്മാൻ, ഫിറോസ് ബാബുവിന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ പള്ളിമുക്ക് സ്വാഗതവും ഖജാൻജി ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഷിജു എടവണ്ണ, മാട്ടുമ്മൽ ഷാജി, അമീൻ ചെമ്മല, സിദ്ദീഖ് പുള്ളിപ്പാടം, നബീൽ പാലപ്പറ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.