യാംബു വാണിജ്യ തുറമുഖത്തിന് റെക്കോഡ് നേട്ടം
text_fieldsയാംബു: യാംബുവിലെ കിങ് ഫഹദ് വ്യവസായിക തുറമുഖം ചരക്ക് കൈമാറ്റത്തിൽ റെക്കോഡ് നേട്ടമുണ്ടാക്കി. ദിവസം 13,250 ടൺ എന്ന നിലയിൽ ചരക്ക് കയറ്റുമതി വർധിച്ചത് നേട്ടമായെന്ന് സൗദി പോർട്ട് അതോറിറ്റി വിലയിരുത്തി. പ്രതിവർഷം 210 ദശലക്ഷം ടൺ വരെ ചരക്ക് കൈകാര്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങൾ തുറമുഖത്ത് സജ്ജമാണ്.
സൗദി തുറമുഖങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കാനും സൗദി പോർട്ട് അതോറിറ്റിയുടെ ശ്രമങ്ങൾ ഏറെ ഫലംചെയ്തിട്ടുണ്ട്. ഈയിടെയായി വിവിധ വികസന പദ്ധതികൾ തുറമുഖത്ത് പൂർത്തിയാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്. വലിയ കപ്പലുകൾക്ക് അവയുടെ വലുപ്പമനുസരിച്ച് നീളത്തിലും ആഴത്തിലുമുള്ള ബർത്തുകളുടെ നിർമാണം പൂർത്തിയാക്കുക വഴി വൻ കുതിപ്പാണ് നേടാനായത്. യാംബു വാണിജ്യ തുറമുഖത്തിൽനിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ, മറ്റു അസംസ്കൃത വസ്തുക്കൾ എന്നിവ ധാരാളമായി കയറ്റിയയക്കുന്നുണ്ട്.
കെമിക്കൽ ഉൽപന്നങ്ങൾ, എണ്ണ ഉൽപന്നങ്ങൾ, സിമൻറ് കയറ്റുമതി എന്നിവ കൈകാര്യം ചെയ്യാൻ വിവിധ ടെർമിനലുകൾ തന്നെ തുറമുഖ മേഖലയിൽ സംവിധാനിച്ചിട്ടുണ്ട്. 13.5 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള പ്രവർത്തനശേഷി തുറമുഖത്തിനുള്ളതും വലിയ നേട്ടമായി വിലയിരുത്തുന്നു. മദീനയിലേക്കും പരിസരപ്രദേശങ്ങളിലേക്കുമുള്ള പ്രധാന തുറമുഖ കവാടം കൂടിയാണ് യാംബു.
സൗദി ജനറൽ പോർട്ട് അതോറിറ്റി തുറമുഖ സേവനങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതിക സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്താനുമായി വിവിധ പദ്ധതികൾ കാര്യക്ഷമമാക്കിയതാണ് വളർച്ച കൈവരിക്കാൻ കഴിഞ്ഞതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഈയിടെയായി തുറമുഖത്ത് നിരവധി വികസന പദ്ധതികളാണ് പൂർത്തിയാക്കിയത്. അതുവഴി വലിയ കപ്പലുകളെ സ്വീകരിക്കാനും തുറമുഖത്തിെൻറ പ്രവർത്തനശേഷി വർധിപ്പിക്കാനും കഴിഞ്ഞു. സൗദി യുവാക്കൾക്ക് ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തുറമുഖവുമായി ബന്ധപ്പെട്ട് വിഷൻ 2030െൻറ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തിയാക്കാനും സൗദി പോർട്ട് അതോറിറ്റിയുടെ നീക്കങ്ങൾ ഫലംകണ്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.