റെഡ് ക്രസൻറ് ഒരുക്കം പൂർത്തിയായി, 51 ആംബുലൻസ് കേന്ദ്രങ്ങൾ
text_fieldsജിദ്ദ: റെഡ്ക്രസൻറിന് കീഴിലെ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനും സേവനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ആവശ്യമായ ജീവനക്കാർക്ക് പുറമെ ആംബുലൻസുകൾ, മറ്റ് സജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയതിലുൾപ്പെടും. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി 51 ആംബുലൻസ് കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടാകുക.
ഇത്രയും കേന്ദ്രങ്ങളിലെ ഡോക്ടർമാർ, സ്പെഷലിസ്റ്റുകൾ, ആംബുലൻസ് ടെക്നീഷ്യന്മാർ, അടിയന്തര ചികിത്സ എന്നിവക്കായി 549 പേർ സേവനത്തിനായി ഉണ്ടാകും. 144 ആംബുലൻസുകൾ, 22 മോേട്ടാർ സൈക്കിളുകൾ, 10 ഗോൾഫ് വണ്ടികൾ എന്നിവ ഒരുക്കും. മക്കയിലെ കൺട്രോൾ റൂമിൽ കാളുകൾ സ്വീകരിക്കുന്നതിനും അടിയന്തര നടപടികൾക്കും 106 പേരുണ്ടാകും. കൂടാതെ ആരോഗ്യസേവന രംഗത്ത് വിദഗ്ധരായ 300ലധികം സന്നദ്ധപ്രവർത്തകൾ പുണ്യസ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിൽ റെഡ് ക്രസൻറ് സംഘത്തോടൊപ്പം സേവനത്തിനുണ്ടാകും.
ഇതിൽ 66 പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമായിരിക്കും. ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതോടൊപ്പം കോവിഡ് സംബന്ധിച്ച് തീർഥാടകരെ ബോധവത്കരിക്കുന്നതിനും ഇവർ രംഗത്തുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.