ചെങ്കടൽ മേഖല വികസനം: കര, കടൽ, റെയിൽ ഗതാഗത നവീകരണ പദ്ധതി ധാരണാപത്രം ഒപ്പുവെച്ചു
text_fieldsജിദ്ദ: ചെങ്കടൽ മേഖലയിലെ കര, കടൽ, റെയിൽ ഗതാഗത പ്രവർത്തനങ്ങൾക്കായി സൗദി പൊതുഗതാഗത അതോറിറ്റിയും റെഡ് സീ വികസന കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചു. റിയാദിൽ പൊതുഗതാഗത അതോറിറ്റി ആസ്ഥാനത്താണ് അതോറിറ്റി പ്രസിഡൻറ് ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹും റെഡ് സീ വികസന കമ്പനി സി.ഇ.ഒ ജോൺ പഗാനോയും കരാർ ഒപ്പുവെച്ചത്. ചെങ്കടൽ മേഖലയിലെ കര, കടൽ, റെയിൽ ഗതാഗത പ്രവർത്തനങ്ങൾക്ക് നിയമപരവും വ്യവസ്ഥാപിതവുമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ടാണിത്. ഈ സഹകരണത്തിലൂടെയും സംയുക്ത പ്രവർത്തനത്തിലൂടെയും ചെങ്കടൽ മേഖലയിലെ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും മികച്ച അന്തർദേശീയ മാനദണ്ഡങ്ങൾക്കും മാതൃകകൾക്കും അനുസൃതമായും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും സേവനം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അതോറിറ്റി പ്രസിഡൻറ് പറഞ്ഞു.
ചെങ്കടൽ കരയിലെ ഗതാഗത ഗുണനിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കടൽ തീരത്തെ ലക്ഷ്യസ്ഥാനങ്ങളെ ഏറ്റവും മികച്ചരീതിയിൽ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് റെഡ് സീ കമ്പനി സി.ഇ.ഒ പറഞ്ഞു. പ്രദേശത്ത് 80 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളാണ് നിർമിച്ചിരിക്കുന്നത്. കര, കടൽ, വ്യോമ ഗതാഗതത്തിലെ സുസ്ഥിരത ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന് സ്മാർട്ട് വാഹനങ്ങളുടെ ഉപയോഗത്തിന് ഊന്നൽനൽകുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.