റെഡ് സീ റിസോർട്ട്; ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു
text_fieldsജലവിമാനം
ജിദ്ദ: റെഡ് സീ ഡെസ്റ്റിനേഷനിൽ ‘ഉമ്മഹാത്’ ദ്വീപിലെ വാട്ടർ എയർപോർട്ടിന് പ്രവർത്തന ലൈസൻസ് ലഭിച്ചതായി റെഡ് സീ ഇന്റർനാഷനൽ അറിയിച്ചു. വ്യോമഗതാഗത സുരക്ഷക്കുള്ള സിവിൽ ഏവിയേഷന്റെ എല്ലാ ആവശ്യകതകളും പൂർത്തിയാക്കിയതിനു ശേഷമാണിത്. സൗദിയിലെ ജല വിമാനത്താവളത്തിനുള്ള ആദ്യ ലൈസൻസാണിത്. രാജ്യത്തെ ആഡംബര ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി കൂടിയാണ്
സൗദിയിലെ ആദ്യത്തെ സീപ്ലെയിൻ ഓപറേറ്ററായ ഫ്ലൈഡ് സീ, സിവിൽ ഏവിയേഷനിൽനിന്ന് ‘എയർ ഓപറേറ്റർ’ സർട്ടിഫിക്കറ്റും സുരക്ഷ ഓപറേറ്റിങ് സേവനങ്ങൾ നൽകാനുള്ള ലൈസൻസും നേടിയിട്ടുണ്ട്. ചെങ്കടലിലെ മനോഹരമായ ‘ഉമ്മഹാത്’ ദ്വീപിലാണ് ജല വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വ്യോമയാനവും ജലസൗന്ദര്യവും തമ്മിലുള്ള സവിശേഷമായ യോജിപ്പ് പ്രദർശിപ്പിക്കുന്നതാണിത്.
‘റെഡ് സീ ഇന്റർനാഷനലിന്’ ആദ്യത്തെ വാട്ടർ എയർപോർട്ട് ലൈസൻസ് വിതരണം ചെയ്യുന്നത് നിക്ഷേപത്തിന് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നതിനും സംഭാവന ചെയ്യുന്നതിനുമുള്ള അതോറിറ്റിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലെജ് പറഞ്ഞു. വ്യോമയാന മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നത് തുടരാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്കൊപ്പം ചെങ്കടൽ ലക്ഷ്യസ്ഥാന പദ്ധതികൾ ഉൾപ്പെടെ ‘വിഷൻ 2030’ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതായും അൽ ദുവൈലജ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.