Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയില്‍...

സൗദിയില്‍ തൊഴിലിടങ്ങളിലെ അപകടനിരക്കില്‍ കുറവ്

text_fields
bookmark_border
സൗദിയില്‍ തൊഴിലിടങ്ങളിലെ അപകടനിരക്കില്‍ കുറവ്
cancel

റി​യാ​ദ്​: സൗ​ദി​യി​ല്‍ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​നി​ര​ക്കി​ല്‍ വീ​ണ്ടും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളി​ല്‍ 58,045 പേ​ർ​ക്ക്​ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍വെ​ച്ച് പ​രി​ക്കേ​റ്റ​താ​യി ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ (ഗോ​സി)​യു​ടെ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കി. മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ആ​റു ശ​ത​മാ​ന​ത്തി​​ന്റെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ അ​പ​ക​ടം കു​റ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

മു​ന്‍കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദം പി​ന്നി​ടു​മ്പോ​ള്‍ രാ​ജ്യ​ത്ത് ജോ​ലി​ക്കി​ടെ​യു​ണ്ടാ​കു​ന്ന അ​പ​ക​ട നി​ര​ക്കി​ല്‍ കു​റ​വ് വ​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. മു​ന്‍ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ആ​റു ശ​ത​മാ​നം എ​ന്ന തോ​തി​ലാ​ണ്​ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022 ര​ണ്ടാം പാ​ദ​ത്തി​ല്‍ 6198 പേ​ർ​ക്ക്​ അ​പ​ക​ടം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​പ്പോ​ള്‍ 2023ല്‍ ​ഇ​ത് 5845 ആ​യി കു​റ​ഞ്ഞു. ജോ​ലി​ക്കി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന ചെ​റി​യ പ​രി​ക്കു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​വ.

ഈ ​വ​ർ​ഷം പു​തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ മൂ​ന്നു ല​ക്ഷ​ത്തോ​ളം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​പ​ക​ടം കു​റ​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ജോ​ലി സ്ഥ​ല​ത്തെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​പ​ക​ട​സാ​ധ്യ​ത കു​റ​ക്കു​ന്ന​തി​നു​മാ​യി ഗോ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workplaceSaudi Arabia
News Summary - Reduction in workplace accidents in Saudi Arabia
Next Story