Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറീം ​ഫു​ട്ബാ​ൾ ക്ല​ബ്...

റീം ​ഫു​ട്ബാ​ൾ ക്ല​ബ് ലോ​ഗോ, ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Reem Football Club
cancel
camera_alt

യാം​ബു റീം ​ഫു​ട്ബാ​ൾ ക്ല​ബി​​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം

ഫി​റോ​സ് മു​ണ്ട​യി​ൽ നി​ർ​വ​ഹി​ച്ച​പ്പോ​ൾ

യാം​ബു: യാം​ബു​വി​ൽ പു​തു​താ​യി രൂ​പീ​ക​രി​ച്ച റീം ​ഫു​ട്ബാ​ൾ ക്ല​ബി​​ന്‍റെ ലോ​ഗോ​യു​ടെ​യും ജ​ഴ്‌​സി​യു​ടെ​യും പ്ര​കാ​ശ​നം ന​ട​ന്നു. റീം ​അ​ൽ ഔ​ല ട്രേ​ഡി​ങ് ക​മ്പ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി യാം​ബു ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ഷ​ബീ​ർ ഹ​സ്സ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫു​ട്ബാ​ൾ മേ​ഖ​ല​യി​ൽ യാം​ബു​വി​ൽ പു​തി​യ ക്ല​ബു​ക​ളു​ടെ ഉ​ദ​യ​ത്തി​ലും നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​വി​ധ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ വ​ര​വി​ലും ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും കാ​യി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ ന​ല്ല സം​ഭാ​വ​ന​ക​ൾ ചെ​യ്യാ​ൻ എ​ല്ലാ ക്ല​ബു​ക​ൾ​ക്കും ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റീം ​എ​ഫ്.​സി പ്ര​സി​ഡ​ന്‍റ്​ സി​ബി​ൾ ഡേ​വി​ഡ് പാ​വ​റ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീം ​എ​ഫ്.​സി ലോ​ഗോ പ്ര​കാ​ശ​നം ഫാ​ഇ​സ്‌ മെ​യ്‌​ല​ബി​യും ജ​ഴ്‌​സി പ്ര​കാ​ശ​നം റീം ​എ​ഫ്.​സി ട്ര​ഷ​റ​ർ ഫി​റോ​സ് മു​ണ്ട​യി​ലും നി​ർ​വ​ഹി​ച്ചു. നാ​സ​ർ ന​ടു​വി​ൽ, വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ, അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ, ശ​ങ്ക​ർ എ​ള​ങ്കൂ​ർ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, അ​യൂ​ബ് എ​ട​രി​ക്കോ​ട്, നി​യാ​സ് യൂ​സു​ഫ് എ​രു​മേ​ലി, ഇ​ബ്‌​റാ​ഹീം പു​ല​ത്ത്, ഫൈ​സ​ൽ ക​രു​വാ​ര​ക്കു​ണ്ട്, യാ​സി​ർ കൊ​ന്നോ​ല, ബി​ഷ​ർ ക​രു​വാ​ര​ക്കു​ണ്ട്, അ​ജ്‌​മ​ൽ മ​ണ്ണാ​ർ​ക്കാ​ട്, ഉ​മ്മ​ർ​ക്കോ​യ എ​ട​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. റീം ​എ​ഫ്.​സി സെ​ക്ര​ട്ട​റി ബി​ഹാ​സ് ക​രു​വാ​ര​കു​ണ്ട് സ്വാ​ഗ​ത​വും ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം സാ​ദി​ഖ് നെ​ല്ലാ​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsReem Football Club
News Summary - Reem Football Club Logo, Jersey Published
Next Story