സൗദി ബഹിരാകാശ സഞ്ചാരികളുമായി കൂടിക്കാഴ്ച നടത്തി റീമ ബിൻത് ബന്ദർ
text_fieldsജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവി, അലി അൽ-ഖർനി എന്നിവരുമായി അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ കൂടിക്കാഴ്ച നടത്തി.
ടെക്സസിലെ ഹൂസ്റ്റണിൽ അമേരിക്കൻ ബഹിരാകാശ ഏജൻസി (നാസ) ആസ്ഥാനം സന്ദർശിച്ച വേളയിലാണ് കൂടിക്കാഴ്ച. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യസംഘത്തോടൊപ്പം ചേരാനുള്ള സൗദി ബഹിരാകാശ സഞ്ചാരികളുടെ തയാറെടുപ്പുകൾ അംബാസഡർ നോക്കി കണ്ടു.
ഈ വർഷം രണ്ടാം പാദത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് ഒരുങ്ങുന്ന സൗദി ദൗത്യത്തിനുള്ളിലാണ് റയാന ബർനാവിയും അലി അൽഖർനിയും യാത്രക്കൊരുങ്ങുന്നത്. ഹൂസ്റ്റണിലെ ഏജൻസിയുടെ കെട്ടിടത്തിലെ മിഷൻ കൺട്രോൾ സെന്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും അംബാസഡർ സന്ദർശിച്ചു. സന്ദർശനത്തിനൊടുവിൽ നാസയിലെ ആക്സിയം റിസർച് കമ്പനി അംബാസഡർക്ക് മൊമന്റോ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.