വിദേശ തീർഥാടകർക്ക് കൂടുതൽ ഉംറ നിർവഹിക്കാൻ മൂന്നു നിബന്ധനകൾ
text_fieldsജിദ്ദ: വിദേശ ഉംറ തീർഥാടകർക്ക് ഒരു യാത്രയിൽ ആവർത്തിച്ചുള്ള ഉംറക്ക് മൂന്ന് നിബന്ധനകൾ. വീണ്ടും ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകരുടെ ഗ്രൂപ് ബന്ധപ്പെട്ട ഉംറ ഏജൻസിയുമായി ബന്ധപ്പെട്ട് ബുക്കിങ് നടത്തണം. ഗ്രൂപ്പിനു മാത്രമേ കൂടുതൽ ഉംറക്കുള്ള അനുമതി ലഭിക്കൂ. വ്യക്തിഗത അടിസ്ഥാനത്തിൽ അനുമതി ലഭിക്കില്ല. ഏജൻസി 'ഇഅ്മർമനാ' ആപ്പിലൂടെ രണ്ടാമത്തെ ഉംറക്ക് അപേക്ഷ നൽകി അനുമതി നേടണം. രണ്ടാമത്തെ ഉംറക്കുള്ള അപേക്ഷ സൗദിയിലെത്തിയ ശേഷം മാത്രമേ നൽകാവൂ. വിദേശത്തുനിന്ന് വരുന്ന ഒാരോ തീർഥാടകനും ഒരു ഉംറ നിർവഹിക്കാനേ പ്രാഥമികമായി അനുമതിയുള്ളൂവെന്നും ഉംറ ആവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി മേൽപറഞ്ഞ നിബന്ധനകൾ പാലിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.