‘വയനാട് ദുരിതബാധിതർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം’
text_fieldsറിയാദ്: വയനാട് ജില്ലയിലുണ്ടായ ദുരന്തത്തെക്കുറിച്ച് എത്രയും വേഗത്തിൽ ആഘാതപഠനം നടത്തി ദുരന്തത്തിലകപ്പെട്ടവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം ആവശ്യപ്പെട്ടു.
സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം സന്നദ്ധ സംഘടനകളുടെയും ദുരന്തനിവാരണ സേനയുടെയും പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ദുരിതബാധിതർക്ക് അർഹമായ സഹായം ലഭ്യമാക്കണമെന്നും പറഞ്ഞു.
പ്രവാസി വെൽഫെയർ സൗദി ഘടകം അടിയന്തര സഹായം ലഭ്യമാക്കുന്നതോടൊപ്പം പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നും സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി വ്യക്തമാക്കി. പ്രസിഡന്റ് ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ സലിം മാഹി, എം.പി.ഷഹദാൻ, അംജദ് അലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി സ്വാഗതം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.