യാംബു റോയൽ കമീഷനിലെ പുനരധിവാസ പദ്ധതികൾ ഉടൻ പൂർത്തിയാക്കും
text_fieldsയാംബു: വ്യവസായ നഗരത്തിൽ പുരോഗമിക്കുന്ന വിവിധ പുനരധിവാസ പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്ന് യാംബു ജുബൈൽ റോയൽ കമീഷൻ നിർദേശം നൽകി. റോയൽ കമീഷെൻറ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ചുമതലയേറ്റ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശി യാംബുവിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തിയശേഷം നടത്തിയ പ്രസ്താവനയിലാണ് എത്രയും പെെട്ടന്ന് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയത്.
ഓപറേഷൻ ആൻഡ് മെയിൻറനൻസ് ഡയറക്ടർ ജനറൽ ഹാനി ബിൻ അബ്ദുറഹ്മാൻ ഉവൈദയോടൊപ്പം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ചു. യാംബു ഇൻഡസ്ട്രിയൽ കോളജിെൻറ പുതിയ കെട്ടിടങ്ങളുടെ പുരോഗതിയും പരിശോധിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും കൂടുതൽ തൊഴിലാളികളെ ആവശ്യമെങ്കിൽ നിയമിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.