സ്വാതന്ത്ര്യസമര സേനാനികളെ തള്ളിപ്പറയുന്നത് സ്വാതന്ത്ര്യസമരത്തെ അപഹസിക്കുന്നവർ–കെ.കെ. സുഹൈൽ
text_fieldsജിദ്ദ: സ്വാതന്ത്ര്യ സമരത്തിൽ ധീരമായി രക്തസാക്ഷിത്വം വഹിച്ചവരെ തള്ളിപ്പറയുന്നത് ചരിത്രം വളച്ചൊടിക്കാനുള്ള ഗൂഢലക്ഷ്യത്തിെൻറ ഭാഗമെന്ന് ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ പറഞ്ഞു. സ്റ്റുഡൻറ്സ് ഇന്ത്യ സൗദിയിൽ സംഘടിപ്പിച്ചുവരുന്ന അവധിക്കാല പരിപാടിയായ ടീൻ സ്പാർക്കിെൻറ ഭാഗമായി 'സ്വാതന്ത്ര്യ സമരവും ഇന്ത്യൻ മുസ്ലിംകളും' എന്ന തലക്കെട്ടിൽ നടന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളം സഹനസമരം, ബഹുജന മുന്നേറ്റങ്ങൾ, കർഷക സമരങ്ങൾ തുടങ്ങി വ്യത്യസ്ത ബ്രിട്ടീഷ് വിരുദ്ധ സമര പോരാട്ടങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിൽ മുസ്ലിംകൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. ചരിത്രത്തെ കൃത്യമായി പഠിച്ച് ഇന്ത്യയുടെ പുരോഗതിക്ക് ആവശ്യമായ സംഭാവന നൽകുന്നവരായി പുതുതലമുറ വളർന്നുവരണമെന്ന് അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
'ചാറ്റ് വിത്ത് സിങ്ങർ' എന്ന തലക്കെട്ടിൽ നടന്ന സെഷനിൽ യുവ ഗായിക സിദ്റത്തുൽ മുൻതഹ അതിഥിയായി പങ്കെടുത്തു. അവർ ആലപിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ അനുസ്മരിക്കുന്ന ഗാനങ്ങൾ വിദ്യാർഥികൾക്ക് ആവേശമായി.
സൈനബ് ബിൻത് പർവേസ് സ്വാഗതവും സെൻഹ സിദ്ദീഖ് നന്ദിയും പറഞ്ഞു. ലീൻ അഷ്റഫ് ഖിറാഅത്ത് നടത്തി. ഫഹ്മിയ ഷാജഹാൻ അവതാരകയായിരുന്നു. പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ സാജിദ് പാറക്കൽ, അസി. കോഓഡിനേറ്റർമാരായ ജമീൽ മുസ്തഫ, കെ.എം. അനീസ്, ജോഷി ബാഷ, പി.ടി. അഷ്റഫ്, സാബിത്, മെൻറർ ഷിഫ അലി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.