ഫലസ്തീനികളെ പുറത്താക്കാനുള്ള ഇസ്രായേൽ നടപടികളെ നിരസിക്കുന്നു –സൗദി അറേബ്യ
text_fieldsജിദ്ദ: കിഴക്കൻ ജറൂസലമിൽനിന്ന് ഫലസ്തീനികളെ പുറത്താക്കാൻ ഇസ്രായേൽ സ്വീകരിച്ച നടപടികളെ നിരസിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ചേർന്ന അടിയന്തര യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഫലസ്തീൻ ജനതക്കെതിരെ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം എല്ലാ അന്താരാഷ്ട്ര കരാറുകളുടെയും ഗുരുതര ലംഘനമാണെന്നും വിദേശകാര്യ മന്ത്രി
ഉൗന്നിപ്പറഞ്ഞു. ഫലസ്തീൻ ഞങ്ങളുടെ അടിസ്ഥാന പ്രശ്നമാണ്. ഫലസ്തീൻ ജനതക്ക് അവരുടെ അവകാശങ്ങളും ഭൂമിയും തിരിച്ചുലഭിക്കുകയും 1967ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി രാഷ്ട്രം നിലവിൽവരുന്നതുവരെ ഫലസ്തീൻ പ്രശ്നം സൗദിയുടെ മുഖ്യ വിഷയങ്ങളിലൊന്നാകും.
പ്രകോപനപരമായ ഇസ്രായേലി നടപടികളാണ് പ്രശ്നം സങ്കീർണമാകാൻ കാരണമായത്. ആക്രമണം ആക്രമണമല്ലാതെ മറ്റൊന്നും കൊണ്ടുവരുന്നില്ല. അതു സംഘർഷം വർധിപ്പിക്കും. എല്ലാവർക്കും സുരക്ഷിതമായ ഭാവിക്കും സമൃദ്ധമായ നാളേക്കും വേണ്ടി രക്തച്ചൊരിച്ചിലും ആക്രമണവും തടയാൻ നാം എത്രയും വേഗം എല്ലാ ശ്രമങ്ങളും നടത്തണം.
ഇല്ലെങ്കിൽ സുരക്ഷ കൈവരിക്കില്ല. മാത്രമല്ല നിരാശ, വിദ്വേഷം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.അറബ് സമാധാന സംരംഭത്തിെൻറ അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് വിദേശകാര്യമന്ത്രി പ്രസംഗത്തിൽ ഉൗന്നിപ്പറഞ്ഞു. നിയമാനുസൃതമല്ലാത്ത എല്ലാ ൈകയേറ്റവും ആക്രമണവും ഉടനെ അവസാനിപ്പിക്കണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്.
അതേസമയം, ഗസ്സയിൽ അടിയന്തര വെടിനിർത്തലിലെത്താനുള്ള ശ്രമങ്ങളെയും സഹായമെത്തിക്കാനുള്ള നടപടികളെയും വിദേശകാര്യമന്ത്രി സ്വാഗതം ചെയ്തു. ബാബ് അൽഅമൂദ്, അൽഅഖ്സ പള്ളിയിലും അതിനു ചുറ്റും, ശൈഖ് ജർറാഹ് ജില്ലയിലും ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഫലസ്തീൻ പ്രതിസന്ധി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യോഗം വിളിച്ചുകൂട്ടാൻ യു.എൻ പൊതുസഭ പ്രസിഡൻറ് വോൾക്കൺ ബോസ്കറും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗു െട്ടറസും നടത്തിയ ശ്രമങ്ങളെ പ്രസംഗത്തിെൻറ തുടക്കത്തിൽ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.