പ്രവാസികൾക്ക് ആശ്വാസം; ഖത്തർ വഴി സൗദിയിലേക്ക് ആദ്യ മലയാളി എത്തി
text_fieldsറിയാദ്: നീണ്ട യാത്രാ പ്രതിസന്ധിക്ക് ഇടയിലും ഖത്തർ വഴി സൗദിയിലേക്ക് ആദ്യ മലയാളി എത്തി. ദോഹയിൽ നിന്ന് ജിദ്ദയിലേക്കാണ് കോഴിക്കോട് മുക്കം ചേന്ദമംഗലൂർ സ്വദേശി ജംഷീദ് റഹ്‌മാൻ കഴിഞ്ഞ ദിവസം എത്തിയത്. കഴിഞ്ഞ 14 ആം തിയതിയാണ് ഇദ്ദേഹം ഓൺ അറൈവൽ വിസയിൽ ഖത്തറിലിറങ്ങിയത്. ദോഹയിലെ പതിനാല് ദിവസത്തെ ക്വാറന്‍റീൻ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ജംഷീദ് ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങി.
യാത്രക്ക് 72 മണിക്കൂർ മുൻപ് പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റു നേടിയിരുന്നു. കൂടാതെ മുഖീം പോർട്ടിൽ റെജിസ്റ്റർചെയ്യുകയും തവക്കൽനാ ആപ്പിൾ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചത് അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. ഇത് കാരണം യാത്രക്ക് ഒരു തടസ്സവും നേരിടേണ്ടി വന്നിരുന്നില്ല എന്ന് ജംഷീദ് പറഞ്ഞു. ഇത് ആയിരത്തോളം വരുന്ന ഖത്തറിൽ കഴിയുന്ന സൗദി യാത്രക്കാർക്ക് ഏറെ ആശ്വാസത്തിന് വകനൽകും. ജിദ്ദ വിമാനത്താവളത്തിൽ ഒരു തരത്തിലുമുള്ള പരിശോധനകൾ നേരിടേണ്ടിവന്നില്ലെന്നും സാധാരണ നടപടിക്രമങ്ങൾ മാത്രമേ ഉണ്ടായിരുന്നുവെന്നും ജംഷീദ് പറഞ്ഞു. തവക്കൽനയിൽ ഇമ്മ്യുൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നതിനാൽ നിർബന്ധിത ക്വാറന്‍റീൻ ഇല്ലാതെ റൂമിൽ എത്താൻ കഴിഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലുള്ള തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെന്നും സാധാരണ എമിഗ്രേഷൻ നടപടികൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പാഞ്ഞു. ഇന്ന് രാത്രി മുതൽ ഇത്തരത്തിൽ ദോഹയിൽ നിന്ന് നിരവധിപേർ സൗദിയിലെ വിവിധ നഗരങ്ങളിൽ എത്തിത്തുടങ്ങും. നിലവിൽ ആയിരകണക്കിന് സൗദി പ്രവാസികളാണ് ഖത്തർ വഴി യാത്രയ്ക്കായി ദോഹയിൽ ഉള്ളത്. ഇവരുടെ യാത്രയുടെ നീക്കങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് ഇതേ മാർഗ്ഗം ഖത്തർ വഴി യാത്ര ചെയ്യാൻ കാത്തിരിക്കുന്നത് പതിനായിരത്തോളം പ്രവാസികൾ ആണ്. ആറുമാസം കാലാവധിയുള്ള പാസ്പോര്ട്, റിട്ടേൺ യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ്, ഖത്തർ സന്ദർശന സമയത്തെ അംഗീകൃത ഹോട്ടൽ ബുക്കിങ് രേഖ, ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്,യാത്രക്ക് 12 മണിക്കൂർ മുൻപ് ഇഹ്തിറാസ് വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്ത രേഖ,അക്കൗണ്ടിലോ കൈവശമോ 5000 റിയാലോ തുല്യമായ തുകയോ തുടങ്ങിയ ഉപാധികളോടെയാണ് ഖത്തർ ഓൺ അറൈവൽ വിസ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.