പൗരത്വത്തിന് മതം മാനദണ്ഡം വിവേചനപരം -പ്രവാസി
text_fieldsഅൽഖോബാർ: പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് കടുത്ത വിവേചനമാണെന്നും സർക്കാറിനെക്കൊണ്ട് സി.എ.എ നിയമം പിൻവലിപ്പിക്കാൻ ജനാധിപത്യവിശ്വാസികൾ രംഗത്തിറങ്ങണമെന്നും പ്രവാസി വെൽഫെയർ സംഘടിപ്പിച്ച മേഖല ഇഫ്താർ സംഗമങ്ങൾ ആഹ്വാനം ചെയ്തു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണം ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്നും സംഗമം ആവശ്യപ്പെട്ടു.
അൽഖോബാർ റീജനൽ കമ്മിറ്റിക്ക് കീഴിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പർവേസ് മുഹമ്മദ്, നവീൻ കുമാർ, ഉമർ ഫാറൂഖ്, റഷീദ് ഉമർ, താഹ ഹംസ, റഊഫ് അണ്ടത്തോട്, സഫ്വാൻ, അൻവർ സലീം, ഫൗസിയ മൊയ്തീൻ, എ.കെ. അസീസ്, ഷനോജ്, ഹാരിസ് എന്നിവർ പ്രഭാഷണം നടത്തി.
ഖലീൽ അന്നടുക്ക, സി.ടി. റഹീം, ഇല്യാസ്, കെ.ടി. ഷജീർ, ഫായിസ്, നജ്മുസമാൻ, ഹൈദർ മമ്പാട്, സിയാദ്, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.