മതസൗഹാർദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കണം –പ്രവാസി സാംസ്കാരിക വേദി
text_fieldsജിദ്ദ: കേരളം ഇതുവരെ കാത്തുസൂക്ഷിച്ച സാഹോദര്യത്തിേൻറയും സഹവർത്തിത്വത്തിേൻറയും പരസ്പര വിശ്വാസത്തിേൻറയും അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സന്ദർഭമാണിതെന്ന് പ്രവാസി സംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉമർഫാറൂഖ് പാലോട് പറഞ്ഞു.'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക' കാമ്പയിനോടനുബന്ധിച്ച് പ്രവാസി സംസ്കാരിക വേദി ജിദ്ദ ഫൈസലിയ്യ മേഖല കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ നിർമിച്ച നുണകൾ അടിസ്ഥാനമാക്കി കേരളത്തിൽ മുസ്ലിം സമൂഹത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് ഭരണകൂടവും പിന്തുണയും സംരക്ഷണവും നൽകുകയാണ്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുത്തൽ ലക്ഷ്യംവെച്ച് തദ്ദേശ തെരഞ്ഞെടുപ്പ് സന്ദർഭം മുതൽ സി.പി.എം ആരംഭിച്ച സോഷ്യൽ എൻജിനീയറിങ്ങിെൻറ ഭാഗമാണ് ഈ നിലപാട്. അധികാരത്തുടർച്ചക്ക് വഴിയൊരുക്കിയ ഈ അപകട സമീപനം തുടരാനാണ് സി.പി.എം തീരുമാനമെന്ന് തെളിയിക്കുന്നതാണ് ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് വരുന്ന ഓരോ തീരുമാനങ്ങളും. രാജ്യത്ത് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് സി.പി.എം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലവ് ജിഹാദ്, ഉദ്യോഗസ്ഥ ഭരണ ആനുകൂല്യങ്ങൾ മുസ്ലിംകൾ അനർഹമായി തട്ടിയെടുക്കുന്നു, മുസ്ലിം ജനസംഖ്യ ഉയരുന്നു, കേരളം മുസ്ലിം തീവ്രവാദത്തിെൻറ കേന്ദ്രമായി മാറുന്നു, മയക്കുമരുന്ന് ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നു അവസാനമായി വന്ന മാർക്ക് ജിഹാദ് തുടങ്ങിയ സംഘ്പരിവാർ കാമ്പയിനുകൾ ഏറ്റുപിടിക്കുന്ന സ്ഥിതി സർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണ്. ഇതിൽ പലതും സി.പി.എം നേതാക്കളിൽനിന്നും കേരളം കേട്ടിട്ടുണ്ട്. ദേവസ്വം ബോർഡ്, വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ചശേഷം ദേവസ്വം നിയമനങ്ങൾക്ക് പ്രത്യേക ബോർഡും വഫഖ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുകയും ചെയ്ത നടപടി വ്യക്തമായ നീതികേടാണെന്നും ഇതിലൂടെ സി.പി.എം എന്തു നീതിയാണ് കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ദാവൂദ് രാമപുരം അധ്യക്ഷത വഹിച്ചു. ഹസീബ് റഹ്മാൻ ഗാനം ആലപിച്ചു. മേഖല സെക്രട്ടറി അബ്ദുസ്സുബ്ഹാൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം യൂസുഫ് പരപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.