മതപരമായ സംശയങ്ങൾക്ക് ഉടൻ മറുപടി, ഹറമിൽ പുതിയ സംവിധാനം
text_fieldsമക്ക: മതപരമായ ചോദ്യങ്ങൾക്ക് ഉടൻ മറുപടി ലഭിക്കുന്ന സംവിധാനത്തിന് മക്കയിലെ മസ്ജിദുൽ ഹറാമിൽ തുടക്കം. ഫോണിലൂടെയാണ് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുക. സംവിധാനം ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ഹറം സന്ദർശിക്കുന്നവരുടെ മതപരമായ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും അങ്ങനെ അറിവും ഉൾക്കാഴ്ചയും നേടി ആരാധനാകർമങ്ങളും ഉംറയും കൃത്യമായി നിർവഹിക്കാൻ പഠിപ്പിക്കുകയാണ് ഇൗ സംവിധാനത്തിന്റെ ലക്ഷ്യം.
‘ചോദിക്കുന്നവർക്ക് ഉത്തരം നൽകുക’ എന്നാണ് സംരംഭത്തിന്റെ പേര്. ഫോണിലൂടെയാണ് ചോദിക്കാനും മറുപടി ലഭിക്കാനുമുള്ള സംവിധാനം. ഇത് ഹറം സന്ദർശിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്ന് അൽസുദൈസ് പറഞ്ഞു. ഒരു കൂട്ടം പണ്ഡിതന്മാരും ഖാദിമാരും അധ്യാപകരും ഉൾപ്പെടുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തീർഥാടകരെയും സന്ദർശകരെയും ഇസ്ലാമിക വിഷയങ്ങൾ, ആരാധനകൾ, ആചാരാനുഷ്ഠാനങ്ങൾ, സന്ദർശന മര്യാദകൾ എന്നിവയെക്കുറിച്ച് ബോധവത്കരിക്കുക, ശരീഅത്ത് വ്യവസ്ഥകൾക്കനുസൃതമായി യായൊരു പ്രയാസവും തടസ്സവുമില്ലാതെ ആരാധന നിർവഹിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയാണിതെന്നും അൽസുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.