രക്തദാനം ചെയ്ത് കെ. കരുണാകരനെ അനുസ്മരിച്ച് ഒ.ഐ.സി.സി
text_fieldsറിയാദ്: മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ 14ാം ചരമവാർഷികത്തിൽ രക്തദാനം നൽകി ഒ.ഐ.സി.സി പ്രവർത്തകർ സ്മരണ പുതുക്കി. റിയാദ് ശുമൈസി ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ‘നമുക്കൊരുമിക്കാം നല്ലൊരു നന്മയ്ക്കായി’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം നൽകി. രാവിലെ 8.30ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ശേഷം രണ്ട് വരെ നീണ്ടുനിന്നു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. തുടർന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ പാലക്കാട്, സുഗതൻ നൂറനാട്, രഘുനാഥ് പറശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, ബാലുക്കുട്ടൻ, അമീർ പട്ടണത്ത്, സജീർ പൂന്തുറ, അഷറഫ് കീഴ്പുള്ളിക്കര, തൃശൂർ ജില്ല രക്ഷാധികാരി രാജു തൃശൂർ, ജില്ല പ്രസിഡൻറുമാരായ സിദ്ദീഖ് കല്ലൂപറമ്പൻ, ശരത് സ്വാമിനാഥൻ, അലി ആലുവ, എം.ടി. അർഷാദ്, ഷഫീഖ് പുരകുന്നിൽ, ബഷീർ കോട്ടയം, ജില്ലാ ഭാരവാഹികളായ രാജേഷ് ഉണ്ണിയാട്ടിൽ, തൽഹത്, ഗഫൂർ ചെന്ത്രാപ്പിന്നി എന്നിവർ സംസാരിച്ചു.
കൺവീനർ അൻസായ് ഷൗക്കത്ത് സ്വാഗതവും ജനറൽ സെക്രട്ടറി സോണി പാറക്കൽ നന്ദിയും പറഞ്ഞു. ജയൻ കൊടുങ്ങല്ലൂർ, ലോറൻസ് അറക്കൽ, ബാബു നിസാർ, സലാം എടവിലങ്ങ്, ജോയ് ഔസെഫ്, ജോണി മാഞ്ഞൂരാൻ, ഷാനവാസ്, മുസ്തഫ, സൈഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.