സൈനുൽ ആബിദീനെ അനുസ്മരിച്ചു
text_fieldsറിയാദ്: കഴിഞ്ഞ ദിവസം നാട്ടിൽ ഹൃദയസ്തംഭനം മൂലം മരിച്ച ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മുൻ ജീവകാരുണ്യ കൺവീനറും റിയാദിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന പി.കെ. സൈനുൽ ആബിദീന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ബഷീർ അധ്യക്ഷത വഹിച്ചു.
മൂന്നു പതിറ്റാണ്ടോളം റിയാദിൽ ജോലി ചെയ്തിരുന്ന ‘പി.കെ’ എന്ന പേരിൽ ചിരപരിചിതനായ സൈനുൽ ആബിദീൻ റിയാദിലെ പൊതുസമൂഹത്തിലെ നിറസാന്നിധ്യമായിരുന്നെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. കോട്ടയം എരുമേലി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.
നിതാഖാത് സമയത്ത് ഇന്ത്യൻ എംബസിയുമായും തർഹീലുമായും സഹകരിച്ച് പി.കെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ മലയാളിസമൂഹത്തിന് ഒരുകാലത്തും മറക്കാൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സലീം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, യഹിയ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാടുകുന്ന്, ഗ്ലോബൽ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുപാടം, നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഷാജി സോണ, റഹ്മാൻ മുനമ്പത്ത്, സിദ്ദീഖ് കല്ലുപറമ്പൻ, ജില്ല പ്രസിഡൻറുമാരായ സജീർ പൂന്തുറ, സലാം ഇടുക്കി, സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ.
ബാലു കുട്ടൻ, അമീർ പട്ടണത്ത്, ഷാജി മഠത്തിൽ, കൃഷ്ണൻ കണ്ണൂർ, രാജു തൃശൂർ, കോട്ടയം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഷിജു പാമ്പാടി, കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അൻഷാദ് കാഞ്ഞിരപ്പള്ളി, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു. മയ്യിത്ത് നമസ്കാരത്തിന് മാള മുഹിയുദ്ദീൻ ഹാജി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.