'ഉത്തരേന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമെ സാധിക്കൂ'
text_fieldsബുറൈദ: ഉത്തരേന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമെ സാധിക്കുകയുള്ളൂവെന്നും അതിനായി സാമൂഹിക ബോധമുള്ളവരെ വാർത്തെടുക്കൽ പ്രബുദ്ധരായ ഓരോരുത്തരുടെയും കടമയാണെന്നും ബിഹാറിലെ കിഷൻ ഗഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർതുബ വെൽഫെയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സുബൈർ ഹുദവി ചേകന്നൂർ പറഞ്ഞു.
കേരളത്തിൽ മുമ്പ് പൂർവികർ ചെയ്ത് നന്മയുടെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും നാം ഇന്ന് അവിടേക്ക് വേണ്ടി ചെയ്യുന്നതിന്റെ ഫലം വരും തലമുറ സ്മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി), കെ.എം.സി.സി ബുറൈദ ഘടകങ്ങൾ സംയുക്തമായി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ കിഷൻഗഞ്ചിൽ ഖുർത്തുബയും ഹാദിയയും നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കെ.എം.സി.സി ട്രഷറർ ബഷീർ ബാജി വയനാട് അധ്യക്ഷത വഹിച്ചു.
എസ്.ഐ.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി അൽ ഖസിം പ്രവിശ്യ പ്രസിഡൻറ് റഷീദ് ദാരിമി അച്ചൂർ, കെ.എം.സി.സി വൈസ് പ്രസിഡൻറ് സക്കീർ മാടാല എന്നിവർ സംസാരിച്ചു. ലത്തീഫ് തച്ചംപൊയിൽ, ബാസിത് വാഫി, ബഷീർ ഫൈസി അമ്മിനിക്കാട്, വെറ്റിലപ്പാറ മുഹമ്മദ് മുസ്ലിയാർ എന്നിവർ പങ്കെടുത്തു. ഡോ. ഹസീബ് പുതിയങ്ങാടി സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.