കഅ്ബയുടെ പതിവ് അറ്റകുറ്റപ്പണി ആരംഭിച്ചു
text_fieldsമക്ക: കഅ്ബയുടെ പതിവ് അറ്റകുറ്റപ്പണി ആരംഭിച്ചു. ധനകാര്യ മന്ത്രാലയത്തിലെ പദ്ധതി മാനേജ്മെന്റ് ഓഫിസിന്റെ മേൽനോട്ടത്തിലും നിരവധി സർക്കാർ ഏജൻസികളുടെ ഏകോപനത്തിലുമാണ് ജോലികൾ നടക്കുന്നത്.
ഖാദിമുൽ ഹറമൈൻ ഹറം വിപുലീകരണ പദ്ധതിക്ക് കീഴിലുള്ള വിദഗ്ധരുടെ ഒരു സംഘം മേൽനോട്ടം വഹിക്കുന്നുണ്ട്. ഏറ്റവും നൂതന സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇരുഹറമുകളും മികച്ച നിലയിൽ സംരക്ഷിക്കുന്നതിനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണിത്.
കഅബയുടെ പുടവ (കിസ്വ) ദിവസവും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് ഇരുഹറം പരിപാലന ജനറൽ അതോറിറ്റി സൂചിപ്പിച്ചു. ആനുകാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പ്രത്യേക സൗദി സംഘമുണ്ട്. അവരിൽ ചിലർക്ക് നീണ്ട വർഷത്തെ പരിചയമുണ്ട്.
കഅബയുടെ പുടവയുടെ എല്ലാ ഭാഗങ്ങളും അതിൽ ഘടിപ്പിച്ചിരിക്കുന്ന വളയങ്ങളും പരിശോധിക്കാനും ന്യൂനതകൾ ഉണ്ടെങ്കിൽ അവ ഉടനടി പരിഹരിക്കാനും സംഘം പ്രവർത്തിക്കുന്നുവെന്നും ജനറൽ അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.