െറൻറ് എ കാർ സ്വദേശിവത്കരണം: പരിശോധന തുടരുന്നു
text_fieldsജിദ്ദ: റെൻറ് എ കാർ മേഖലയിലെ സ്വദേശിവത്കരണം ഉറപ്പുവരുത്താൻ തൊഴിൽ കാര്യ മന്ത്രാലയത്തിനു കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം 7,868 കവിഞ്ഞു. കഴിഞ്ഞ റജബ് ഒന്ന് മുതലാണ് റെൻറ് എ കാർ മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കാൻ ആരംഭിച്ചത്. പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും സഹകരിച്ച് ഒരു മാസത്തിനിടയിലാണ് ഇത്രയും പരിശോധനകൾ നടന്നത്. 7,112 സ്ഥാപനങ്ങൾ തീരുമാനം പാലിച്ചതായും 283 എണ്ണം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
473 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 265 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അതേ സമയം, അടുത്തിടെ പ്രഖ്യാപിച്ച 12 ഒാളം തൊഴിലുകളിലെ സ്വദേശിവത്കരണ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസിെൻറ സാന്നിധ്യത്തിൽ ചർച്ച ചെയ്തു.
റിയാദിലെ തൊഴിൽ മന്ത്രാലയ ആസ്ഥാനത്ത് വിവിധ വകുപ്പുകളിലെ സ്വദേശിവത്കരണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
സ്വദേശീവതക്രണവും തൊഴിൽ പരിശീലന പരിപാടികളും ഉൗർജിതമാക്കുന്നതിനുള്ള വിവിധ പരിപാടികളും ചർച്ചാവിഷയമായി. ആഭ്യന്തരം, മുനിസിപ്പാലിറ്റി, വാണിജ്യം, സോഷ്യൽ ഇൻഷ്യൂറൻസ് ജനറൽ ഒാർഗനൈസേഷൻ, സേങ്കതിക, തൊഴിൽ പരിശീലന ജനറൽ ഒാർഗനൈസേഷൻ , ചെറുകിട സ്ഥാപന അതോറിറ്റി, മാനവ വിഭവ ശേഷി ഫണ്ട്, സൗദി ചേംബർ, സ്വകാര്യ മേഖല വികസന അതോറിറ്റി എന്നിവയുടെ പ്രതിനിധികളുൾപ്പെട്ടതാണ് സ്വദേശിവത്കരണ സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.