Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറെൻറ് എ കാർ മേഖല...

റെൻറ് എ കാർ മേഖല സ്വദേശിവത്കരിക്കാൻ  തൊഴിൽ മന്ത്രാലയം  നടപടി തുടങ്ങി  

text_fields
bookmark_border

ജിദ്ദ: റ​െൻറ് എ കാർ മേഖലയിലെ ജോലികൾ സ്വദേശികൾക്ക് പരിമിതപ്പെടുത്താൻ തൊഴിൽ സാമൂഹ്യ^വികസന മന്ത്രാലയം  നടപടി തുടങ്ങി. വിദേശികൾക്ക് പകരം സ്വദേശികൾക്ക് ജോലി നൽകുന്നതിന് മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ്  സ്വദേശിവത്കരണ നടപടികൾ. തൊഴിലന്വേഷകരായ സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരമുണ്ടാക്കുകയും റ​െൻറ് എ കാർ മേഖയിലെ  നിയമ ലംഘനങ്ങളും ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. തീരുമാനം നടപ്പിലാക്കുന്നതി​െൻറ മുന്നോടിയായി അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ റ​െൻറ് എ കാർ മേഖലയിലെ വിദഗ്ധരോടും  ഇതുമായി ബന്ധപ്പെട്ടവരോടും തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മആൻ ലിൽ കരാർ (തീരുമാനത്തിന് ഒന്നിച്ച്) എന്ന വെബ് പോർട്ടലിലൂടെ വിവരമറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശികളായ നിരവധി പേർ റ​െൻറ് എ കാർ രംഗത്ത്  ജോലി ചെയ്തു വരുന്നുണ്ട്. സ്വദേശിവത്കരണം ക്രമാനുഗതമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ കുറക്കാനും സ്വദേശിവത്കരണ അനുപാതം ഉയർത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ. 

തീരുമാനം നടപ്പിലാക്കുന്നതി​െൻറ മുന്നോടിയായാണ് റ​െൻറ് എ കാർ മേഖലയിലെ ആളുകളുടെ അഭിപ്രായം തൊഴിൽ മന്ത്രാലയം തേടിയിരിക്കുന്നത്. മആൻ ലിൽ കരാർ എന്ന വെബ് പോർട്ടൽ മന്ത്രാലയത്തി​െൻറ സേവനങ്ങൾ മികച്ചതാക്കുന്നതിനായി തൊഴിൽ മന്ത്രാലയം അടുത്തിടെ ആരംഭിച്ചതാണ്.
അതേ സമയം, മൊബൈൽ മേഖല, കച്ചവട മാളുകളിലെ ജോലി എന്നിവക്ക് പിന്നാലെ റ​െൻറ് എ കാർ മേഖലയിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾക്ക്  ജോലി നഷ്ടപ്പെടും. ഇക്കഴിഞ്ഞ ദിവസമാണ് റ​െൻറ് എ കാർ, ടാക്സി മേഖലയിൽ സൗദിവത്കരണ നടപടികൾ ത്വരിതപ്പെടുത്താൻ തൊഴിൽ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ടാക്സി, റ​െൻറ് എ കാർ മേഖലയിൽ 46000 ത്തിലധികം  തൊഴിലവസരങ്ങൾ ഉടനെയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഭാവിയിൽ പൊതുഗതാഗത രംഗത്ത് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിവെക്കും. ഇതിനാവശ്യമായ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനാണ് ഇരുവകുപ്പുകളും ധാരണയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rent
News Summary - rent
Next Story