Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ ഡി​ജി​റ്റ​ൽ...

സൗ​ദി​യി​ൽ ഡി​ജി​റ്റ​ൽ അ​നു​ഭ​വം മി​ക​ച്ച​താ​യെ​ന്ന്​ റി​പ്പോ​ർ​ട്ട്​

text_fields
bookmark_border
സൗ​ദി​യി​ൽ ഡി​ജി​റ്റ​ൽ അ​നു​ഭ​വം മി​ക​ച്ച​താ​യെ​ന്ന്​ റി​പ്പോ​ർ​ട്ട്​
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ ‘ഡി​ജി​റ്റ​ൽ എ​ക്സ്പീ​രി​യ​ൻ​സ് മെ​ച്യൂ​രി​റ്റി’ സൂ​ചി​ക ഈ ​വ​ർ​ഷം 80.6 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​താ​യി രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഗ​വ. അ​തോ​റി​റ്റി (ഡി.​ജി.​എ) അ​റി​യി​ച്ചു. നേ​ര​ത്തേ രേ​ഖ​പ്പെ​ടു​ത്തി​യ 77.26 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ഗ​വ.​ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളെ സം​യോ​ജി​പ്പി​ക്കാ​നും ഏ​കീ​കൃ​ത ന​യം രൂ​പ​വ​ത്ക​രി​ക്കാ​നും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ഏ​റെ ഫ​ലം ക​ണ്ട​താ​യി അ​തോ​റി​റ്റി ഗ​വ​ർ​ണ​ർ എ​ൻ​ജി. അ​ഹ്​​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സു​വൈ​യാ​ൻ വ്യ​ക്ത​മാ​ക്കി.

ഗ​വ. പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ​യും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ​യും ബി​സി​ന​സ് സു​ഗ​മ​മാ​ക്കു​ന്ന​തി​​ന്റെ​യും മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വ​ള​ർ​ച്ച​സൂ​ചി​ക ഏ​റെ ഫ​ലം ക​ണ്ട​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

1,34,000ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 2023ലെ ​ഡി​ജി​റ്റ​ൽ എ​ക്സ്പീ​രി​യ​ൻ​സ് മെ​ച്യൂ​രി​റ്റി ഇ​ൻ​ഡ​ക്‌​സി​ന്റെ ഫ​ല​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഗ​വ. പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും സു​ഗ​മ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തു​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്രാ​ദേ​ശി​ക വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി, ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം, പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്ക​ൽ, സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും എ​ന്നി​ങ്ങ​നെ നാ​ല് പ്ര​ധാ​ന കാ​ഴ്ച​പ്പാ​ടു​ള്ള 24 ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ മെ​ച്യൂ​രി​റ്റി അ​ള​ക്കു​ന്ന​തി​ലാ​ണ് സൂ​ചി​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. മി​ക​ച്ച 10 ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​​ന്റെ ഫ​ല​ങ്ങ​ൾ അ​തോ​റി​റ്റി വെ​ളി​പ്പെ​ടു​ത്തി. ‘ഇ​ഹ്‌​സാ​ൻ’ പ്ലാ​റ്റ്‌​ഫോം 89.40 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ 89.28 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ ‘അ​ബ്ഷീ​ർ’ പ്ലാ​റ്റ്ഫോ​മും നി​ല മെ​ച്ച​പ്പെ​ടു​ത്തി. ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് (ഗോ​സി) പ്ലാ​റ്റ്ഫോം 88.10 ശ​ത​മാ​നം വ​ള​ർ​ച്ച​സൂ​ചി​ക​യാ​ണ് കൈ​വ​രി​ച്ച​ത്.

‘സി​ഹ​ത്തീ’ പ്ലാ​റ്റ്‌​ഫോം 86.50 ശ​ത​മാ​നം നേ​ടി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. സ​കാ​ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി പ്ലാ​റ്റ്‌​ഫോം 86.09 ശ​ത​മാ​ന​വും ‘ത​വ​ക്ക​ൽ​ന’ 85.35 ശ​ത​മാ​ന​വും ആ​ണ് വ​ള​ർ​ച്ച​സൂ​ചി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി​യു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കാ​നും അ​വ​രു​ടെ ഡി​ജി​റ്റ​ൽ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നും ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്റി​​ന്റെ ത​ന്ത്ര​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​വ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നു​മാ​ണ് ഡി​ജി​റ്റ​ൽ എ​ക്സ്പീ​രി​യ​ൻ​സ് മെ​ച്യൂ​രി​റ്റി ഇ​ൻ​ഡ​ക്‌​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ഹ്​​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സു​വൈ​യാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaDigital ExperienceSaudi digital experience Maturity
News Summary - Report says digital experience is best in Saudi
Next Story