അന്താരാഷ്ട്ര വാണിജ്യകോടതിയിൽ സൗദിക്ക് പ്രാതിനിധ്യം
text_fieldsസൗദി വാണിജ്യ, വ്യാപാര മേഖലകൾക്ക് പുത്തനുണർവ് നൽകും
സാബു മേലതിൽ
ജുബൈൽ: വാണിജ്യ വ്യവഹാരങ്ങൾക്കുള്ള അന്താരാഷ്ട്ര കോടതിയിൽ സൗദി അറേബ്യക്ക് ആദ്യമായി പ്രാതിനിധ്യം.
ഇൻറർനാഷനൽ ചേംബർ ഓഫ് കോമേഴ്സിെൻറ ഭാഗമായ ഇൻറർനാഷനൽ കോർട്ട് ഫോർ കമേഴ്സ്യൽ ആർബിട്രേഷനിലേക്കാണ് സൗദിയിൽനിന്നുള്ള ഡോ. ഖാലിദ് അൽ-നുവൈസറെയും ഹുസം അൽ-ഹുജൈലാനെയും നിയോഗിച്ചത്. വാണിജ്യ വ്യവഹാരവും അതിെൻറ പ്രയോഗങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സർക്കാറിതര അന്താരാഷ്ട്ര സംഘടനകളിലൊന്നായ ഇൻറർനാഷനൽ കോർട്ട് ഫോർ കമേഴ്സ്യൽ ആർബിട്രേഷനിൽ അംഗമാകാനായത് സൗദി അറേബ്യക്ക് വലിയ നേട്ടമാണ്. സൗദി വാണിജ്യ, വ്യാപാര മേഖലകൾക്ക് ഇതു പുത്തനുണർവ് നൽകും.
നേതൃത്വത്തിെൻറ നിരന്തരമായ പിന്തുണയും ശ്രദ്ധയും കാരണം നിരവധി ഗുണപരമായ കുതിച്ചുചാട്ടങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ എല്ലാ മേഖലകളിലും ഫലപ്രദമായ തീരുമാനമെടുക്കുന്നതിൽ സൗദി ഭരണ നേതൃത്വം പുലർത്തുന്ന ഔത്സുക്യത്തെ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.