റിപ്പബ്ലിക് ദിനം; എസ്.ഐ.സി ‘മനുഷ്യജാലിക 2024’ സംഘടിപ്പിച്ചു
text_fieldsയാംബു: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) യാംബു സെന്‍ട്രല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍, ‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തിൽ മനുഷ്യജാലിക സംഘടിപ്പിച്ചു.
യാംബു നൂറുൽ ഹുദ മദ്റസ ഹാളിൽ എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി ചെയർമാൻ മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. ഷഫീഖ് ഹുസൈൻ ഹുദവി അധ്യക്ഷത വഹിച്ചു. നൂർ ദാരിമി റിപ്പബ്ലിക് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോ.സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി പ്രമേയ പ്രഭാഷണം നടത്തി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പി.എ. കരീം താമരശ്ശേരി, എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഒഴുകുർ, കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ, ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി അസ്ക്കർ വണ്ടൂർ, നിഷാദ് തിരൂർ, അബ്ദുറഹീം കരുവന്തുരുത്തി എന്നിവർ സംസാരിച്ചു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചടങ്ങിൽ പ്ലക്കാർഡ് പ്രദർശനം നടത്തി.
പ്രവാസം മതിയാക്കി മടങ്ങുന്ന എസ്.ഐ.സിയുടെ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞി തളിപ്പറമ്പിനുള്ള ഉപഹാരം ഡോ. ഷഫീഖ് ഹുസൈൻ ഹുദവി നൽകി. മുഹമ്മദ് ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. എസ്.ഐ.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി വർക്കിങ് സെക്രട്ടറി സൽമാൻ കണ്ണൂർ സ്വാഗതവും ഷഫീഖ് നിലമ്പൂർ നന്ദിയും പറഞ്ഞു. ഹനീഫ ഒഴുകൂർ, റഫീഖ് കടുങ്ങല്ലൂർ, മൂസാൻ കണ്ണൂർ, ഹസ്സൻ കുറ്റിപ്പുറം, മുഹമ്മദ്കുഞ്ഞി കണ്ണൂർ, നൗഫൽ ഒറ്റപ്പാലം, ശിഹാബുദ്ദീൻ, സഹൽ പെരിന്തൽമണ്ണ, വിഖായ വളന്റിയര്‍മാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.