ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിന വെബിനാർ
text_fieldsറിയാദ്: ഇന്ത്യയുടെ 73ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിൽ നടത്തിയ വെബിനാർ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് രാഷ്ട്രത്തെ സ്നേഹിക്കുന്ന എല്ലാ പൗരൻമാരും പ്രതിജ്ഞാബന്ധരാണെന്നും പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ, മതേതര, മാനവിക മൂല്യങ്ങളെ ഫാഷിസ്റ്റ്-അധിനിവേശ ശക്തികൾ തകർത്തുകൊണ്ടിരിക്കുകയാണ്. പൗരെൻറ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രാപ്തമായ ഭരണഘടനയെ നിരാകരിച്ച് സമാധാനം തകർത്ത് വംശീയ ആക്രമണങ്ങൾ നടത്തി രാജ്യത്തെ അപായപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഫാഷിസ്റ്റ്-അധിനിവേശ ശക്തികൾ ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ സർവ നന്മകളെയും വിഭാവനം ചെയ്യുന്ന ഭരണഘടന സംരക്ഷിക്കൽ ഓരോ പൗരെൻറയും ബാധ്യതയാണ് -വെബിനാർ ആവശ്യപ്പെട്ടു.
സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലവി ചുള്ളിയൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് തൻസീർ തലച്ചിറ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ലത്തീഫ് എൻ.എൻ, സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ ചെറുതുരുത്തി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.